തമിഴ്നാട് സ്വദേശി ബ്രിട്ടീഷ് സ്വദേശിയെ ബലാത്സംഗം ചെയ്തു; സംഭവം ഗോവയിൽ, പ്രതി ബെംഗളൂരുവിൽ പിടിയിൽ!
പനാജി: ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത തമിഴ്നാട്ടുകാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. ഗോവയിൽ വെച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. 48 വയസ്സുള്ള യുവതിയെ ബലാത്സംഗം ചെയ്ത രാമചന്ദ്ര യെല്ലപ്പയെ അറസ്റ്റ് ചെയ്തു.
സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസിലാണ് രാമചന്ദ്ര യെല്ലപ്പ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

കോടതി വളപ്പിലെ ശൗചാലയത്തിലേക്ക് പോയ പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ബെംഗളൂരുവിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഗോവ പോലീസ് ബോംഗളൂരുവിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications