ബലാത്സംഗം, അപമാനിക്കൽ; അനുരാഗ് കശ്യപിനെതിരെ പരാതി നൽകി നടി, മീ ടു ആരോപണത്തിന് പിന്നാലെ
ദില്ലി; ബോളിവുഡ് സംവിധായകനും നിർമ്മാതാവും നടനുമായ അനുരാഗ് കശ്യപിനെതിരെ പരാതി നൽകി നടി. ബലാത്സംഗം, തെറ്റായ സമീപനം, അപമാനിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. നടി പരാതി നൽകിയെന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയതായും നടിയുടെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സംവിധായകന് എതിരെ ആരോപണവുമായി നടി രംഗത്തെത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി നടി ആരോപിച്ചിരുന്നു. സംവിധായകൻ ലഹരി ഉപയോഗിക്കുന്നതായും അപമര്യാദയായി പെരുമാറിയതായും നടി ആരോപിച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് അവർ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം ആരോപണത്തിൽ നടനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ആദ്യ ഭാര്യയും സിനിമാ എഡിറ്ററുമായ ആരതി ബജാജ്, രണ്ടാം ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ കൽക്കി കൊച്ച്ലിൻ, നടിമാരായ തപ്സി പന്നു, രാധിക ആപ്തെ, സൈയാമി ഖേർ എന്നിവരാണ് ഇതുവരെ അനുരാഗിനു പിന്തുണ അർപ്പിച്ചത്.
Recommended Video
അതേസമയം നടിയുടെ ആരോപണം തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് എന്നായിരുന്നു അനുരാഗ് കശ്യപിന്റെ മറുപടി. താൻ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളല്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അനുരാഗ് പറഞ്ഞിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications