Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചത് 8 വർഷം !!! യഥാർത്ഥ കൊലപാതകി ആര്... ?

സത്യം ബാബു എന്ന യുവാവാണ് ചെയ്യാത്ത കുറ്റത്തിന് 8 വര്‍ഷം ജയിലില്‍ കിടന്നത്.

വിജയവാഡ: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ജീവപര്യന്തം വിധിയ്ക്കപ്പെട്ട യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. 8 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം യുവാവ് പുറത്തിറങ്ങി.സത്യം ബാബു എന്ന യുവാവാണ് ചെയ്യാത്ത കുറ്റത്തിന് 8 വര്‍ഷം ജയിലില്‍ കിടന്നത്.

Sathyam Babu

2008 ആഗസ്റ്റിലാണ് ബിഫാം വിദ്യാര്‍ത്ഥിയായിരുന്ന ആയിഷ മീറയെ ലേഡിസ് ഹോസ്റ്റലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യംബാബു അറസ്റ്റിലാവുന്നത്. ഇയാളാണ് പെണ്‍കുട്ടിയെ അപായപ്പെടുത്തിയത് എന്നാണ് പോലീസ് പറഞ്ഞത്.

എന്നാല്‍ തനിക്ക് ആ പെണ്‍കുട്ടിയെ അറിയില്ലെന്നും മോഷണ കേസില്‍ അറസ്റ്റിലായ തന്നെ കൊണ്ട് പോലീസ് കുറ്റ ഏറ്റുപറയിയ്ക്കുകയായിരുന്നെന്നും സുരേഷ് കോടതിയില്‍ പറഞ്ഞു. തെളിവുകള്‍ എല്ലാം സത്യംബാബുവിന് എതിരായിരുന്നതിനാല്‍ യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

Murder free

സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസ് വീണ്ടും കോടതിയില്‍ എത്തിയത്. കൊല്ലപ്പെട്ട ആയിഷ മീറയുടെ മാതാപിതാക്കളും ഇതിനെ പിന്തുണച്ചു. ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള ആളുകളാണ് കൊലയ്ക്ക് പിന്നിലെന്ന് ഇവര്‍ മൊഴി നല്‍കി. കേസില്‍ വീണ്ടും വാദം കേട്ട കോടതി, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി.

സത്യംബാബുവിന് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആന്ധ്രസര്‍ക്കാരിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒപ്പം അന്ന് കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിയ്ക്കാനും നിര്‍ദ്ദേശം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+