പെണ്‍കുട്ടികളെ സംസ്കാരമുള്ളവരാക്കി വളര്‍ത്തൂ, ഭരണംകൊണ്ട് പീഡനം തടയാനാവിലെന്ന് ബിജെപി എംഎല്‍എ
ദില്ലി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ കേസ് സിബിഐക്ക് വിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നേരത്തെ എസഐടി അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഹത്രാസ് കേസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ നല്ല സംസ്കാരത്തോടെ വളര്‍ത്തിയാല്‍ പീഡനം പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് സുരേന്ദ്ര സിംഗ് പറയുന്നത്. എംഎല്‍എയുടെ ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പീഡനം ഒഴിവാക്കാം
ഞാന്‍ ഒരു അധ്യാപകനായ എംഎല്‍എയാണ്. പീഡനം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ആവശ്യമുള്ളത് നല്ല സംസ്കാരമാണ്. നല്ല ഭരണം നടപ്പാക്കിയാലും പീഡനം തടയാന്‍ അത് കാരണമാവില്ലെന്നും സുരേന്ദ്ര സിംഗ് പറയുന്നു. ബൈരിയ മണ്ഡലത്തിലെ എംഎല്‍എയായ ഇയാള്‍ ഇതിന് മുമ്പും വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.

നല്ല മൂല്യങ്ങള്‍
പെണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിച്ച് നല്‍കണം. അധികാരവും വാളുംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല പീഡനം. മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. നല്ല രീതിയില്‍ പെരുമാറാന്‍ പഠിപ്പിക്കണം. കുടുംബത്തിന്റെ ഉത്തരവാദിത്താണിതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

പ്രശ്നമായി ഉയര്‍ത്താന്‍ സാധിക്കില്ല
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയഹ്ക ഗാന്ധിക്കും ഇതൊരു പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കില്ല. സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. അതുപോലെ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തമാണ് മൂല്യങ്ങള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്നത്. ഇവ രണ്ടും ചേര്‍ന്നാല്‍ മാത്രമാണ് രാജ്യം നന്നാവുകയുള്ളുവെന്നും എംഎല്‍എ വ്യക്തമാക്കി.

വിവാദങ്ങളുടെ തോഴന്
വിവാദങ്ങളുടെ തോഴനാണ് ബിജെപി എംഎല്‍എയായ സുരേന്ദ്ര സിംഗ്. മഹാത്മാഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തിയ നാഥൂറാം വിനായക ഗോഡ്സെ തീവ്രവാദിയല്ലെന്നാണ് ഇതിന് മുമ്പ് സുരേന്ദ്ര സിംഗ് പറഞ്ഞത്. എന്നാല്‍ ഇത് വിവാദമായപ്പോള്നാക്കു പിഴ സംഭവിച്ചതാണെന്നായിരുന്നു എംഎല്‍എ പറഞ്ഞത്.

മമതയെ അധിക്ഷേപിച്ച്
ഇതിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അധിക്ഷേപിച്ചും സുരേന്ദ്ര സിംഗ് രംഗത്തെത്തിയിരുന്നു. മമത ബാനര്‍ജി ക്രൂര മനസുള്ള സ്ത്രീയാണെന്നായിരുന്നു അന്ന് സുരേന്ദ്ര സിംഗ് പറഞ്ഞത്. അതേസമയം, എംഎല്‍എയുടെ പുതിയ വിവാദ പരാമര്‍ശം വന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications