കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ സംസ്‌കാരമുള്ളവരാക്കി വളര്‍ത്തൂ, ഭരണംകൊണ്ട് പീഡനം തടയാനാവിലെന്ന് ബിജെപി എംഎല്‍എ

Google Oneindia Malayalam News

ദില്ലി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ കേസ് സിബിഐക്ക് വിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നേരത്തെ എസഐടി അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഹത്രാസ് കേസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ നല്ല സംസ്‌കാരത്തോടെ വളര്‍ത്തിയാല്‍ പീഡനം പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് സുരേന്ദ്ര സിംഗ് പറയുന്നത്. എംഎല്‍എയുടെ ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

 പീഡനം ഒഴിവാക്കാം

പീഡനം ഒഴിവാക്കാം

ഞാന്‍ ഒരു അധ്യാപകനായ എംഎല്‍എയാണ്. പീഡനം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ആവശ്യമുള്ളത് നല്ല സംസ്‌കാരമാണ്. നല്ല ഭരണം നടപ്പാക്കിയാലും പീഡനം തടയാന്‍ അത് കാരണമാവില്ലെന്നും സുരേന്ദ്ര സിംഗ് പറയുന്നു. ബൈരിയ മണ്ഡലത്തിലെ എംഎല്‍എയായ ഇയാള്‍ ഇതിന് മുമ്പും വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.

നല്ല മൂല്യങ്ങള്‍

നല്ല മൂല്യങ്ങള്‍

പെണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിച്ച് നല്‍കണം. അധികാരവും വാളുംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല പീഡനം. മക്കളെ സംസ്‌കാരമുള്ളവരായി വളര്‍ത്തണം. നല്ല രീതിയില്‍ പെരുമാറാന്‍ പഠിപ്പിക്കണം. കുടുംബത്തിന്റെ ഉത്തരവാദിത്താണിതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

പ്രശ്‌നമായി ഉയര്‍ത്താന്‍ സാധിക്കില്ല

പ്രശ്‌നമായി ഉയര്‍ത്താന്‍ സാധിക്കില്ല

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയഹ്ക ഗാന്ധിക്കും ഇതൊരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കില്ല. സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. അതുപോലെ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തമാണ് മൂല്യങ്ങള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്നത്. ഇവ രണ്ടും ചേര്‍ന്നാല്‍ മാത്രമാണ് രാജ്യം നന്നാവുകയുള്ളുവെന്നും എംഎല്‍എ വ്യക്തമാക്കി.

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴനാണ് ബിജെപി എംഎല്‍എയായ സുരേന്ദ്ര സിംഗ്. മഹാത്മാഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തിയ നാഥൂറാം വിനായക ഗോഡ്‌സെ തീവ്രവാദിയല്ലെന്നാണ് ഇതിന് മുമ്പ് സുരേന്ദ്ര സിംഗ് പറഞ്ഞത്. എന്നാല്‍ ഇത് വിവാദമായപ്പോള്‍നാക്കു പിഴ സംഭവിച്ചതാണെന്നായിരുന്നു എംഎല്‍എ പറഞ്ഞത്.

മമതയെ അധിക്ഷേപിച്ച്

മമതയെ അധിക്ഷേപിച്ച്

ഇതിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അധിക്ഷേപിച്ചും സുരേന്ദ്ര സിംഗ് രംഗത്തെത്തിയിരുന്നു. മമത ബാനര്‍ജി ക്രൂര മനസുള്ള സ്ത്രീയാണെന്നായിരുന്നു അന്ന് സുരേന്ദ്ര സിംഗ് പറഞ്ഞത്. അതേസമയം, എംഎല്‍എയുടെ പുതിയ വിവാദ പരാമര്‍ശം വന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

പ്രിയങ്കയുടെ കുർത്തിയിൽ കുത്തിപിടിച്ച് പോലീസിന്റെ കൈയ്യേറ്റം;'യുപിയിൽ വനിതാ പോലീസില്ലേ?',പ്രതിഷേധംപ്രിയങ്കയുടെ കുർത്തിയിൽ കുത്തിപിടിച്ച് പോലീസിന്റെ കൈയ്യേറ്റം;'യുപിയിൽ വനിതാ പോലീസില്ലേ?',പ്രതിഷേധം

ഇന്ത്യയില്‍ 65 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 75,829 പേര്‍ക്ക് രോഗബാധ; 940 മരണം ഇന്ത്യയില്‍ 65 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 75,829 പേര്‍ക്ക് രോഗബാധ; 940 മരണം

രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബിലേക്ക്; മൂന്ന് ദിനം നീളുന്ന ട്രാക്ടര്‍ റാലി, പൊതുയോഗം; കര്‍ഷകര്‍ക്കൊപ്പംരാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബിലേക്ക്; മൂന്ന് ദിനം നീളുന്ന ട്രാക്ടര്‍ റാലി, പൊതുയോഗം; കര്‍ഷകര്‍ക്കൊപ്പം

ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം: അലിഗഡില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, കേസ് എടുത്ത് പൊലീസ്ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം: അലിഗഡില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, കേസ് എടുത്ത് പൊലീസ്

English summary
Rape Can Be Stopped Only With Sanskar, cannot be stopped by government says UP BJP MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X