ബലാല്‍സംഗം ഇയാളുടെ ഹോബി!! ഒടുവില്‍ വലയില്‍..പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങള്‍!!
തനിച്ച് താമസിക്കുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് മോഷണം നടത്തുകയാണ് പ്രതിയുടെ രീതി
ബംഗളൂരു: ബലാല്‍സംഗവീരനെ ബെംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. 31കാരനായ ശിവരാമ റെഡ്ഡിയെയാണ് പോലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് രണ്ടു സ്ത്രീകളെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ക്കെതിരേ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്.

2014ലാണ് റെഡ്ഡിയെ ഗുണ്ടാ നിയമപ്രകാരം ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. ഒരു വര്‍ഷം മാത്രമേ ഇയാള്‍ ജയിലില്‍ കിടന്നുള്ളൂ. 2013-14ല്‍ ബലാല്‍സംഗത്തിന് ഇയാള്‍ക്കെതിരേ മൂന്നു കേസുകള്‍ ഉണ്ടായിരുന്നു.

2015ല്‍ ജയിലില്‍ നിന്നു പുറത്തുവന്ന റെഡ്ഡി വീണ്ടും ബലാല്‍സംഗവും മോഷണവും പതിവാക്കുകയായിരുന്നു. ബെംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന യുവതികളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് വിലപ്പെട്ട സാധനങ്ങള്‍ മോഷ്ടിക്കുകയാണ് ഇയാളുടെ ശൈലിയെന്നും പോലീസ് പറയുന്നു.

തങ്ങള്‍ ബലാല്‍സംഗത്തിന് ഇരയായതായി രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മാര്‍ച്ച് രണ്ടിന് തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് ഒരു യുവതി പരാതി നല്‍കിയത്. മൂന്നു ദിവസത്തിനു ശേഷമാണ് തന്നെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി മോഷണം നടത്തിയെന്ന് മറ്റൊരു യുവതി പരാതി നല്‍കിയത്.

ആദ്യത്തെ യുവതിയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ പ്രതിയെക്കുറിച്ച് തങ്ങള്‍ക്ക് സൂചന ലഭിച്ചതായി പോലീസ് പറയുന്നു. റെഡ്ഡിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ യുവതികള്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.

പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ റെഡ്ഡി പോലീസിനു നേരെ ആക്രമണം നടത്തി. കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ഇയാള്‍ മൂന്നു പോലീസുകാരെ കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് റെഡ്ഡിയെ കാലില്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ റെഡ്ഡി കഴിഞ്ഞ 14 വര്‍ഷമായി ബംഗളൂരുവിലാണ് താമസിക്കുന്നത്. ഇംഗ്ലീഷ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകള്‍ ഇയാള്‍ക്കു സംസാരിക്കാന്‍ അറിയാമെന്ന് പോലീസ് അറിയിച്ചു.

നിരവധി ബലാല്‍സംഗ കേസുകള്‍ റെഡ്ഡിക്കെതിരേ ഉണ്ടായിട്ടും മതിയായ ശിക്ഷ ലഭിക്കാത്തത് ഞെട്ടിക്കുന്നതാണെന്ന് ബംഗളൂരു എസിപി ഹേമന്ദ് നിംബാല്‍ക്കര്‍ പറഞ്ഞു. ഇത്തവണ ഇയാള്‍ക്കു കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള എല്ലാ തെളിവുകളും തയ്യാറാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിക്കെതിരേ പോലീസ് 16 കേസുകള്‍ എടുത്തുകഴിഞ്ഞു.












Click it and Unblock the Notifications