Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദിൽ റിപ്പോർട്ട് ചെയ്തത് നാല് പീഡന കേസുകൾ; കൂട്ടബലാൽസംഗ കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിൽ പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈം ഗിക അക്രമങ്ങൾ തുടർക്കഥയാകുന്നു. പതിനേഴുകാരിയെ അഞ്ച് പേർ ചേർന്ന് കാറിൽ വെച്ച് കൂട്ടബലാൽസംഘം ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന ഗരത്തിൽ മാത്രം പുതിയതായി നാല് കേസുകളാണ് പ്രായപൂർത്തിയാകാത്തവർക്ക് എതിരെയുള്ള ലൈം ഗിക അതിക്രമത്തിന്റെ പേരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെയ് 31ന് മുത്തശ്ശിയുടെ വീട്ടിൽ പോയ 12 വയസുകാരിയെ രണ്ട് പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസ് ആണ് ഇതിൽ ഒന്ന്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ജൂൺ ഒന്നിന് സുൽത്താൻഷാഹി പ്രദേശത്ത് നിന്ന് പോലീസ് ഈ കുട്ടിയെ കണ്ടെത്തി. കാബ് ഡ്രൈവർ പെൺകുട്ടിയെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെ വച്ച് ഇരുവരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ഇവർ പെൺകുട്ടിയെ ഇറക്കി വിട്ടു.

 gangrape

രണ്ടാമത്തെ കേസിൽ റീട്ടെയിൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടിയെ 21 കാരൻ വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മെയ് 31ന് ആയിരുന്നു സംഭവം. ഇരയായ പെൺകുട്ടിക്ക് പ്രായപൂർ‍ത്തി ആയിരുന്നില്ല. മറ്റൊരു കേസിൽ അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കാറിൽ ബലാത്സംഗം ചെയ്യപ്പെട്ടു. ഏപ്രിൽ 22നാണ് സംഭവം നടന്നതെങ്കിലും ഇത് പുറംലോകം അറിയുന്നത് ഇപ്പോഴാണ്. പ്രതിക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു പെൺകുട്ടി. തുടർന്നാണ് ഇവൾ കാറിൽ വെച്ച് പീഡനത്തിന് ഇരയായത്. കേസിൽ 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

നാലാമത്തെ കേസിൽ ആകട്ടെ സിനിമാ തിയേറ്ററിനുള്ളിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്നാണ് ഇര പരാതിപ്പെട്ടിരിക്കുന്നത്. ഇരയുടെ കാമുകൻ തന്നെയാണ് കേസിൽ പ്രതി. സിനിമക്ക് പോകാൻ കാമുകൻ നിർബന്ധിക്കുകയും ഇവിടെവെച്ച് ലൈം ഗികമായി ഉപദ്രവിച്ചു എന്നുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. അതേ സമയം മെയ് 28ന് ജൂബിലി ഹിൽസിൽ കാറിനുള്ളിൽ വെച്ച് പെൺകുട്ടിയെ കൂട്ടബലാൽസംഘം ചെയ്ത കേസിൽ തെളിവ് നശിപ്പിക്കാനായി പ്രതികൾ കാറ് കഴുകിയതായി റിപ്പോർട്ട്. എന്നിരുന്നാലും പ്രതികൾക്കെതിരായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക് സംഘം ലൈംഗികാതിക്രമം തെളിയിക്കുന്നതിനുള്ള സാമ്പിളുകൾ കണ്ടെത്തി.

ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ കണ്ണു തളളി ! മാസ് ആണേ... മഡോണ സെബാസ്റ്റ്യൻ ചിത്രങ്ങൾ; എല്ലാം വൈറൽ

പീഡനത്തിനിരയായ പെൺകുട്ടിയുടെ കമ്മലുകളും ടിഷ്യുവും കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ന ഗരത്തിൽ വെച്ച് നടന്ന ഒരു പാർട്ടിയിലാണ് പ്രതികളും പെൺകുട്ടിയും കണ്ടുമുട്ടുന്നത്. പിന്നീട് പാർട്ടി കഴിഞ്ഞ് തിരിച്ചു പോകവെയാണ് പെൺകുട്ടി ആക്രമിക്കപ്പെടുന്നത്. ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കേസിൽ ഇതിനോടകം തന്നെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളും പ്രായപൂർത്തി ആകാത്തവരാണ്. രാഷ്ട്രീയ പിന്തുണയുള്ളവരും പ്രതിപട്ടികയിൽ ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
    മെമ്മറി കാര്‍ഡില്‍ മാറ്റം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക് | OneIndia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+