Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വര്‍ഷം മുമ്പ് ബലാല്‍സംഗം, ഇപ്പോള്‍ അവള്‍ പ്രതിയുടെ ഭാര്യ!! വിവാഹം നടന്നത്‌ ജയിലില്‍...

10 വര്‍ഷം മുമ്പ് ബലാല്‍സംഗത്തിന് ഇരയായ യുവതിയെ പ്രതി ജയിലില്‍ വച്ച് വിവാഹം ചെയ്തു

പുറുലിയ: പശ്ചിമബംഗാളില്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ബലാല്‍സംഗം ചെയ്ത യുവതിയെ നാടകീയമായി എട്ടു വര്‍ഷത്തിനു ശേഷം പ്രതി വിവാഹം ചെയ്തു.

കുറ്റക്കാരനെന്നു തെളിഞ്ഞ് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനാല്‍ പ്രതി ജയിലില്‍ വച്ചു തന്നെയാണ് യുവതിയെ താലി ചാര്‍ത്തിയത്.

പ്രതി മനോജ് ബൗരി

30കാരനായ മനോജ് ബൗരിയാണ് ബലാല്‍സംഗക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്നത്. 2010ലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.

കുറ്റബോധമല്ല വിവാഹത്തിനു കാരണം

കുറ്റബോധത്തെ തുടര്‍ന്നു മനസ്സുമാറിയാണ് ബൗര യുവതിയെ വിവാഹം ചെയ്തതെന്നു ആരും കരുതരുത്. കഴിഞ്ഞ എട്ടു വര്‍ഷമായി തന്നെ വിവാഹം ചെയ്യണമെന്ന യുവതിയുടെ അഭ്യര്‍ഥന പ്രതി സ്വീകരിക്കുകയായിരുന്നു.

യുവതിക്ക് ഒരു മകനുണ്ട്

പീഢനത്തിന് ഇരയായ ശേഷം ഒരു കുഞ്ഞ് പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞാണ് ബൗരിയെ പോലിസ് അറസ്റ്റ് ചെയ്യുന്നത്. വിവാഹം ചെയ്യാതെ ഇയാള്‍ കബളിപ്പിച്ചതോടെ യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാനാവുന്നില്ല

മകനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ തനിക്കു കഴിയുന്നില്ലെന്ന് യുവതി പറഞ്ഞു. കുട്ടിയുടെ അച്ഛനെ സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ കഴിയാത്തതാണ് ഇതിനു കാരണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+