യോഗ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്: പീഡനക്കേസിലെ പ്രതി ശിക്ഷ കഴിയുന്നതിന് മുന്‍പ് മോചിതനായി
മുംബൈ: 2012 ല്‍ പീഡനക്കുറ്റത്തിന് നാഗ്പൂര്‍ കോടതി ശിക്ഷിച്ച പ്രതി മഹാരാഷ്ട്ര ജയില്‍ വകുപ്പ് നടത്തിയ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയെന്ന കാരണത്താല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകാതെ ജയില്‍ മോചിതനായി.
ശീതള്‍ കവാല എന്നയാളാണ് ശിക്ഷ പൂര്‍ത്തിയാകുന്നതിന് 40 ദിവസം മുന്‍പ് മോചിതനായത്. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയത് കാരണമാണ് ഇയാള്‍ക്ക് ശിക്ഷയില്‍ നിന്നും 40 ദിവസം ഇളവ് നല്‍കിയത് എന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സച്ചില്‍, ബാലു എന്നിവര്‍ക്കും ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. 2011 ലാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. 100ല്‍ 70% മാര്‍ക്കാണ് ഇവര്‍ കരസ്ഥമാക്കിയത് എന്ന് പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി മഹാരാഷ്ട്രയിലെ ജയിലില്‍ കഴിയുന്നവര്‍ യോഗ പരിശീലിക്കുന്നു. നാഗ്പൂര്‍ ജയിലിലെ 350 കുറ്റവാളികളും എല്ലാ ദിവസവും യോഗ പരിശീലനം നടത്തുന്നുണ്ട്.












Click it and Unblock the Notifications