• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാദങ്ങൾ ഒഴിയാതെ ബോളിവുഡ്; മിഥുൻ ചക്രവർത്തിയുടെ മകനെതിരെയും ഭാര്യയ്‌ക്കെതിരെയും ബലാത്സംഗത്തിന് കേസ്

മുംബൈ: ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ് ചക്രവര്‍ത്തി, ഭാര്യ യോഗീത ബാലി എന്നിവര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കുറ്റത്തിന് ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹം വാഗ്ദാനം നല്‍കിയെങ്കിലും അത് പാലിക്കാത്തതിനെ തുടര്‍ന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളം പീഡനത്തിന് ഇരയായെന്നാണ് പരാതിയില്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്.. .

 2015 മുതല്‍

2015 മുതല്‍

സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ, 2015 മുതല്‍ മഹാക്ഷയും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ആ സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതള പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്റെ സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹവാഗ്ദാനം നല്‍കിയതോടെ പരാതി ഉന്നയിച്ചിരുന്നില്ല.

നാല് വര്‍ഷത്തോളം

നാല് വര്‍ഷത്തോളം

നാല് വര്‍ഷത്തോളം വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതി ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭചിദ്രം നടത്താനായിരുന്നു മഹാക്ഷയ്് പറഞ്ഞത്. എന്നാല്‍ യുവതി ഇതിന് സമ്മതിക്കാതിരുന്നതോടെ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് നല്‍കി കുഞ്ഞിനെ നശിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

ഭീഷണി

ഭീഷണി

സംഭവത്തെ തുടര്‍ന്ന് പരാതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയപ്പോള്‍ മഹാക്ഷയയുടെ അമ്മയും നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയുമായ യോഗീത ബാലി ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പരാതി പിന്‍വലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പരാതിയുമായി മുന്നോട്ട് പോയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കേസ് എടുക്കാതെ പൊലീസ്

കേസ് എടുക്കാതെ പൊലീസ്

2018ല്‍ യുവതി ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദില്ലിയിലേക്ക് മാറിയ യുവതി രോഹിണി കോടതിയെ സമീപിക്കുകയായിരുന്നു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

cmsvideo
  Rai Laxmi opens about casting couch in Bollywood | Oneindia Malayalam
  കേസ് മുംബയില്‍

  കേസ് മുംബയില്‍

  കോടതി ഉത്തരവിനെ തുടര്‍ന്ന് മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ താരവുമായി മഹാക്ഷയുടെ വിവാഹം കഴിഞ്ഞിരുന്നു. ജിമ്മി എന്ന ചിത്രത്തിലൂടെ 2008ലാണ് മഹാക്ഷയ് ചക്രവര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അച്ഛന്‍ മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ലൂട്ട് ആന്‍ഡ് എനിമി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

  രാഷ്ട്രീയ വൈരാഗ്യം; യുപിയിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; സഹപ്രവർത്തകനും ബന്ധുക്കളും അറസ്റ്റിൽ

  ചുഷുലിൽ നിന്ന് ഇന്ത്യ പിൻവാങ്ങണമെന്ന് ചൈന: പാൻഗോങ്ങിൽ നിന്ന് മടങ്ങണമെന്ന് ഇന്ത്യ,ധാരണയാവാതെ തർക്കം

  നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച് ഒന്നാം റാങ്കുകാരൻ ഷൊയ്ബ് അഫ്താബ്, 720ല്‍ 720 മാര്‍ക്കും

  മഥുര ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണമെന്ന അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

  English summary
  Rape: FIR has been filed against Mithun Chakraborty's son Mahaakshay and his wife Yogeeta Bali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X