കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂർമീതിന് പുറത്തിറങ്ങിയാലും പഴയ അവസ്ഥ; 20 വർഷത്തെ തടവ് മാത്രം പോരാ..., ആവശ്യവുമായി ഇരകൾ

ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെയാണ് സ്ത്രീകള്‍ സമീപിച്ചിട്ടുള്ളതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചണ്ഡീഗഡ്: ദേരാ സച്ഛാ സൗദ തവൻ ഗുർമീത് റാം റഹീം സിങിന് ലഭിച്ച 20 വർഷത്തെ തടവു ശിക്ഷയ്ക്കെതിരെ ബലാത്സംഗത്തിനിരയായ സ്ത്രീകൾ. ശിക്ഷ ജീവപര്യന്തമായി വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പപ്പയുടെ ഏഞ്ചലിന്റെ കാര്യത്തിൽ തീരുമാനമാകും; കോടതിയില്‍ ഹാജരാക്കും, ഹണിമോളുടെ കളി ജയിലിൽപപ്പയുടെ ഏഞ്ചലിന്റെ കാര്യത്തിൽ തീരുമാനമാകും; കോടതിയില്‍ ഹാജരാക്കും, ഹണിമോളുടെ കളി ജയിലിൽ

gurmeeth

ഗുർമീതിന്റെ അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് സിബിഐ പ്രത്യേക കോടതി ഗുർമീതിന് 20 വർഷത്തെ തടവു ശിക്ഷ വിധിച്ചത്.

 ജീവപര്യന്തം ആവശ്യം

ജീവപര്യന്തം ആവശ്യം

പീഡന കേസിൽ അറസ്റ്റിലായ ഗുർമീത് റാം റഹീമിന്റെ ശിക്ഷ വിധി കുറഞ്ഞു പോയെന്ന് ഇരകൾ കോടതിയിൽ . 20 വർഷത്തെ തടവ് ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെയാണ് ഇവർ സമീപിച്ചത്.

 മാസങ്ങൾക്ക് ശേഷം

മാസങ്ങൾക്ക് ശേഷം

പ്രത്യേക സിബിഐ കോടതിയുടെ വിധി വന്ന് ഒരു മാസത്തിന് ശേഷമാണ് സ്ത്രീകൾ ശിക്ഷ വർധിപ്പിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

 20 വർഷം ശിക്ഷ

20 വർഷം ശിക്ഷ

പീഡനകേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് 20 വർഷത്തെ തടവ് ശിക്ഷ ഗുർമീതിന് വിധിച്ചത്.

 കോടതിയുടെ നിർദേശം

കോടതിയുടെ നിർദേശം

പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാണ് ഗുർമീതിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

 ലൈംഗിക ശേഷിയില്ല

ലൈംഗിക ശേഷിയില്ല

കേസിന്റെ വിചാരണക്കിടെ കോടതി ഗുർമീതിനെതിരെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും ആരേയും ബലാത്സംഗത്തിന് ഇരയാക്കാൻ കഴിയില്ലെന്നും ഗുർമീത് കോടതിയിൽ പറഞ്ഞിരുന്നു.

പീഡനം

പീഡനം

ദേരയിലെ ഗുർമീതിന്റെ സ്ത്രീ അനുയായികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഗുർമീത് റാം റഹീമിന് പ്രത്യേക സിബിഐ കോടതി 20 വർഷത്തെ തടവു ശിക്ഷ വിധിച്ചത്. പീഡനത്തിന് ഇരയായ സ്ത്രീയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗുർമീതിനെതിരെ കേസ് എടുത്തത്.

English summary
The rape survivor whose disclosures before the CBI and trial court recently led to Dera Sacha Sauda chief Gurmeet Ram Rahim’s conviction in two rape cases, approached the Punjab and Haryana High Court seeking life imprisonment for the self-styled godman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X