ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല... ബലാത്സംഗ ഇരയ്ക്ക് നേരെ ആസിഡാക്രമണം!!
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല, ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മറ്റൊരു ബലാത്സംഗ ഇരയ്ക്കെതിരെ പ്രതികള്‍ ആസിഡാക്രമണം നടത്തിയിരിക്കുകയാണ്. പരാതി പിന്‍വലിക്കാന്‍ യുവതി തയ്യാറാവാതിരുന്നതോടെ നാല് പ്രതികള്‍ക്ക് ഇവര്‍ക്ക് നേരെ ആസിഡാക്രമണം നടത്തുകയായിരുന്നു. യുപിയിലെ മുസഫര്‍നഗറിലാണ് സംഭവം.

30 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ ഗുരുതരാവസ്ഥയിലാണ്. മീററ്റിലെ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. അതേസമയം പോലീസിനെതിരെ യുപിയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. എന്നാല്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. നാല് പ്രതികള്‍ ഇവരുടെ വീട്ടില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ച് കയറിയാണ് ആസിഡ് ഒഴിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കിള്‍ ഓഫീസര്‍ ഗിരിജ ശങ്കര്‍ ത്രിപാഠി പറഞ്ഞു
പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാവുമെന്ന് ത്രിപാഠി പറയുന്നു. അതേസമയം ആക്രമണത്തിനിരയായ യുവതി കോടതിയില്‍ നേരിട്ടാണ് പരാതി നല്‍കിയത്. പോലീസ് നേരത്തെ ഒരു നടപടിയും എടുക്കാത്തത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ ബലാത്സംഗത്തിന് തെളിവില്ലെന്ന് പറഞ്ഞ് പോലീസ് ഈ കേസ് അവസാനിപ്പിച്ചിരിക്കുകയാണ്. പോലീസിന്റെ അലംഭാവമാണ് ഇതെന്നാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസം ഇതേ പോലെ ബലാത്സംഗ ശ്രമത്തിന് പരാതി പറയാനെത്തിയ യുവതിയെ പോലീസ് മടക്കി അയച്ചിരുന്നു. ബലാത്സംഗ ശ്രമമാണെന്നും, ബലാത്സംഗം നടന്ന് കഴിഞ്ഞിട്ട് പരാതിയുമായി വരാനുമാണ് പോലീസ് ആവശ്യപ്പെട്ടത്. പ്രതികളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് യുവതി പറഞ്ഞിട്ടും പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പോലീസിന്റെ സമീപനത്തില്‍ യോഗി സര്‍ക്കാര്‍ അടക്കം പ്രതിക്കൂട്ടിലാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications