കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല... ബലാത്സംഗ ഇരയ്ക്ക് നേരെ ആസിഡാക്രമണം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല, ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മറ്റൊരു ബലാത്സംഗ ഇരയ്‌ക്കെതിരെ പ്രതികള്‍ ആസിഡാക്രമണം നടത്തിയിരിക്കുകയാണ്. പരാതി പിന്‍വലിക്കാന്‍ യുവതി തയ്യാറാവാതിരുന്നതോടെ നാല് പ്രതികള്‍ക്ക് ഇവര്‍ക്ക് നേരെ ആസിഡാക്രമണം നടത്തുകയായിരുന്നു. യുപിയിലെ മുസഫര്‍നഗറിലാണ് സംഭവം.

1

30 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ ഗുരുതരാവസ്ഥയിലാണ്. മീററ്റിലെ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. അതേസമയം പോലീസിനെതിരെ യുപിയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. എന്നാല്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. നാല് പ്രതികള്‍ ഇവരുടെ വീട്ടില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ച് കയറിയാണ് ആസിഡ് ഒഴിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കിള്‍ ഓഫീസര്‍ ഗിരിജ ശങ്കര്‍ ത്രിപാഠി പറഞ്ഞു

പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാവുമെന്ന് ത്രിപാഠി പറയുന്നു. അതേസമയം ആക്രമണത്തിനിരയായ യുവതി കോടതിയില്‍ നേരിട്ടാണ് പരാതി നല്‍കിയത്. പോലീസ് നേരത്തെ ഒരു നടപടിയും എടുക്കാത്തത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ ബലാത്സംഗത്തിന് തെളിവില്ലെന്ന് പറഞ്ഞ് പോലീസ് ഈ കേസ് അവസാനിപ്പിച്ചിരിക്കുകയാണ്. പോലീസിന്റെ അലംഭാവമാണ് ഇതെന്നാണ് വിമര്‍ശനം.

കഴിഞ്ഞ ദിവസം ഇതേ പോലെ ബലാത്സംഗ ശ്രമത്തിന് പരാതി പറയാനെത്തിയ യുവതിയെ പോലീസ് മടക്കി അയച്ചിരുന്നു. ബലാത്സംഗ ശ്രമമാണെന്നും, ബലാത്സംഗം നടന്ന് കഴിഞ്ഞിട്ട് പരാതിയുമായി വരാനുമാണ് പോലീസ് ആവശ്യപ്പെട്ടത്. പ്രതികളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് യുവതി പറഞ്ഞിട്ടും പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പോലീസിന്റെ സമീപനത്തില്‍ യോഗി സര്‍ക്കാര്‍ അടക്കം പ്രതിക്കൂട്ടിലാണ്.

യോഗി ആദിത്യനാഥ് വന്നില്ല, ഉന്നാവോ യുവതിയുടെ മൃതദേഹം സംസ്ക്കരിച്ചു, തോക്കടക്കം കുടുംബത്തിന് ഉറപ്പ്!യോഗി ആദിത്യനാഥ് വന്നില്ല, ഉന്നാവോ യുവതിയുടെ മൃതദേഹം സംസ്ക്കരിച്ചു, തോക്കടക്കം കുടുംബത്തിന് ഉറപ്പ്!

English summary
rape victim attacked with acid by accused in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X