Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യ ശ്രമം; ബലാത്സംഗത്തിന് ഇരയായ യുവതി ഗുരുതരാവസ്ഥയിൽ....

ഭോപ്പാൽ: മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ യുവതിയുടെ ആത്മഹത്യ ശ്രമം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വസതിക്ക് മുന്നിലാണ് ആത്മഹത്യ ശ്ര‌മം നടന്നത്. ബലാത്സംഗത്തിന് ഇരയായ യുവതിയായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം ഉള്ളില്‍ ചെന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീഡനക്കേസിലെ പ്രതിക്കെതിരെ നടപടി പൊലീസ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം. യുവതിയെ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലാത്സംഗക്കേസില്‍ പോലീസ് നിഷ്‌ക്രിയരാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നുമാണ് യുവതിയുടെ ആരോപണം.

Suicide

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും യുവതി ആരോപിക്കുന്നു. ശിവരാജ് സിങ് ചൗഹാന്റെ വസതിക്ക് മുന്നില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ചയും യുവതിയുടെ നില ഗുതരാവസ്ഥയിൽ തുടരുകയായിരുന്നെന്നാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+