പോലീസ് ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ കാണാതായിട്ട് 10 ദിവസം; കേസെടുക്കാതെ പോലീസ്
പറ്റ്‌ന: പോലീസുകാരന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയെ കാണാതായി പത്തുദിവസം കഴിഞ്ഞിട്ടും കേസെടുത്തില്ലെന്ന് ആരോപണം. ബിഹാറിലെ കത്തിഹാര്‍ ജില്ലയിലാണ് സംഭവം. ജൂണ്‍ 10ന് കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസുകാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
ഫിബ്രുവരിയിയില്‍ പെണ്‍കുട്ടി ഒരു പോലീസുകാരനെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നു. ഈ കേസും എങ്ങുമെത്തിയിട്ടില്ല. അതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാമുകനൊപ്പം ഒളിച്ചോടിയതായാണ് പോലീസുകാര്‍ പറയുന്നത്. എന്നാല്‍, നേരത്തെ ബലാത്സംഗ പരാതി നല്‍കിയതിനാല്‍ ഭീഷണിയുണ്ടെന്നും മകളെ തട്ടിക്കൊണ്ടുപോയതാണെന്നും പിതാവ് പറയുന്നു.

ബലാത്സംഗക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും കേസ് അന്വേഷിക്കുന്നു എന്നാണ് പോലീസിന്റെ മറുപടി. മകളെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് എസ്പിയെ കാണാന്‍ ചെന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ബലാത്സംഗ പരാതി പിന്‍വലിച്ചില്ലെങ്കില്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നതായി പിതാവ് പറഞ്ഞു. കുശിലാല്‍ മണ്ഡല്‍ എന്ന പോലീസുകാരനാണ് ബലാത്സംഗക്കേസിലെ പ്രതി.












Click it and Unblock the Notifications