കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാല്‍സംഗ ഇരയെ പ്രതികള്‍ക്കൊപ്പം സ്റ്റേഷനില്‍ താമസിപ്പിച്ചു; ഒരു മാസം, അന്തംവിട്ട് കോടതി

Google Oneindia Malayalam News

അഹമ്മദാബാദ്: കോടതിയെ പോലും ഞെട്ടിച്ച സംഭവമാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബലാല്‍സംഗ കേസിലെ ഇരയെ പ്രതികള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ താമസിപ്പിച്ചു. ഇരയെ കഴിഞ്ഞ ഒരു മാസമായി പോലീസ് സ്‌റ്റേഷനിലാണ് താമസിപ്പിക്കുന്നത്. ഈ യുവതിക്കൊപ്പം പ്രതിയെയും ദിവസങ്ങളോളം സ്റ്റേഷനില്‍ താമസിപ്പിക്കുകയും ചെയ്തു.

ബലാല്‍സംഗ കേസിലെ ഇരകളെ സുരക്ഷ കണക്കിലെടുത്ത് അഗതി മന്ദിരത്തിലേക്ക് മാറ്റുകയാണ് ചെയ്യാറ്. ഇതിന് സൗകര്യവും ഉണ്ടായിരുന്നു. എന്നിട്ടും പോലീസ് ചെയ്തില്ല. പ്രതി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ കോടതി ഇരയെ വിളിച്ചുവരുത്തി സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കോടതിയും ആശ്ചര്യത്തോടെയാണ് പ്രതികരിച്ചത്. സംഭവം ഇങ്ങനെ...

ചുരുളഴിഞ്ഞത് ഇവിടെ

ചുരുളഴിഞ്ഞത് ഇവിടെ

അഹമ്മദാബാദിലെ സെഷന്‍സ് കോടതിയിലാണ് ആശ്ചര്യപ്പെടുത്തുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സര്‍ഖേജ് സ്വദേശിയായ സോനു എന്ന 27കാരനാണ് പ്രതി. ഇയാള്‍ ഉത്തര്‍ പ്രദേശിലെ ജോന്‍പൂരില്‍ നിന്നെത്തി അഹമ്മദാബാദില്‍ താമസമാക്കിയതാണ്.

പ്രതിയെ പരിചയപ്പെട്ടത് ഇങ്ങനെ

പ്രതിയെ പരിചയപ്പെട്ടത് ഇങ്ങനെ

അസമീസ് യുവതിയാണ് ബലാല്‍സംഗത്തിന് ഇരയായത്. ഇവര്‍ നേരത്തെ അഹമ്മദാബാദില്‍ താമസിച്ചിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്ക് മാറി. ഹൈദരാബാദില്‍ വച്ചാണ് യുവാവുമായി പരിചയപ്പെടുന്നത്. വിവാഹം ചെയ്യാനും തീരുമാനിച്ചു. പക്ഷേ വിവാഹം ചെയ്തില്ല.

ഹോട്ടലില്‍ താമസിപ്പിച്ചു

ഹോട്ടലില്‍ താമസിപ്പിച്ചു

സോനുവും യുവതിയും പിന്നീട് അഹമ്മദാബാദിലെത്തി. ഒരു ഹോട്ടലിലാണ് യുവതിയെ താമസിപ്പിച്ചത്. യുവതിയുടെ കുടുംബം ഇപ്പോഴും താമസിക്കുന്നത് ഹൈദരാബാദിലാണ്. പ്രതിയും ഇരയും ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും വിവാഹിതരായില്ല. വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ സോനു ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ.

വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു

വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു

അതേസമയം, അഹമ്മദാബാദിലെ ഹോട്ടലില്‍ താമസിപ്പിച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വേശ്യാവൃത്തിക്ക് യുവതിയെ സോനു പ്രേരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സുമന്‍ എന്ന വ്യക്തിക്ക് കഴിഞ്ഞ ജൂണില്‍ യുവതിയെ പ്രതി കൈമാറി. ഇയാള്‍ അഹമ്മദാബാദിലെ ഖൊഖ്ര സ്വദേശിയാണ്.

പോലീസ് അറിഞ്ഞത് ഇങ്ങനെ

പോലീസ് അറിഞ്ഞത് ഇങ്ങനെ

ശാരീരികമായും മാനസികമായും യുവതി ഏറെ പീഡനത്തിന് ഇരയായി. അവസരം ലഭിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പോലീസിനെ വിളിച്ചു. വത്വ ജിഐഡിസി പോലീസിനെയാണ് വിളിച്ചത്. യുവതിയെ സ്‌റ്റേഷനിലെത്തിച്ച ഇന്‍സ്‌പെക്ടര്‍ ജിഡി ഗോഹില്‍ സ്‌റ്റേഷനില്‍ തന്നെ താമസിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവത്രെ.

പ്രതികളെ പിടികൂടി

പ്രതികളെ പിടികൂടി

ജൂലൈ 23ന് കേസ് രജിസ്റ്റര്‍ ചെയ്തു. സോനുവിനെയും സുഹൃത്ത് ഫിറോസ് അന്‍സാരിയെയും ജൂലൈ 29ന് അറസ്റ്റ് ചെയ്തു. പിന്നീട് സുമനെയും പോലീസ് പിടികൂടി. ജൂലൈ 23 മുതല്‍ യുവതി പോലീസ് സ്‌റ്റേഷനിലാണ് താമസിക്കുന്നത്. ഇവിടേക്ക് പ്രതികളെയും കൊണ്ടുന്നു.

കോടതി വിളിപ്പിച്ചു

കോടതി വിളിപ്പിച്ചു

ഒരാഴ്ച പ്രതികളെ പോലീസ് സ്‌റ്റേഷനില്‍ താമസിപ്പിച്ചു. ഇവര്‍ക്കൊപ്പം യുവതിയും സ്റ്റേഷനിലുണ്ടായിരുന്നു. ഇതിനിടെയാണ് പ്രതി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. യുവതിയുടെ അഭിപ്രായം ആരായാന്‍ കോടതി യുവതിയെയും വിളിപ്പിച്ചു. നിലവിലെ വിലാസം കോടതി ചോദിച്ചപ്പോഴാണ് യുവതി പോലിസ് സ്‌റ്റേഷനിലാണ് താമസം എന്ന് കോടതിയെ ബോധിപ്പിച്ചത്.

ഇന്‍സ്‌പെക്ടര്‍ മൗനം പാലിച്ചു

ഇന്‍സ്‌പെക്ടര്‍ മൗനം പാലിച്ചു

കോടതി ഞെട്ടിപ്പോയി. യുവതി സംഭവങ്ങളെല്ലാം വിവരിച്ചു. അഹമ്മദാബാദില്‍ തനിക്ക് പോകാന്‍ ഇടമില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു. പോലീസും ഇക്കാര്യം ബോധിപ്പിച്ചു. അഗതി മന്ദിരത്തിലേക്ക് എന്തുകൊണ്ട് മാറ്റിയില്ലെന്ന് പോലീസിനോട് കോടതി ആരാഞ്ഞു. ഇന്‍സ്‌പെക്ടര്‍ ജിആര്‍ ഗോഹില്‍ മിണ്ടാതെ നില്‍ക്കുകയാണ് ചെയ്തത്.

കമ്മീഷന്‍ ഇടപെടും

കമ്മീഷന്‍ ഇടപെടും

ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങളാണ് നടന്നതെല്ലാം എന്ന് വിലയിരുത്തിയ സെഷന്‍സ് ജഡ്ജി പ്രീത് കമല്‍ തിരാത്് റാം പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളി. ഉത്തരവിന്റെ പകര്‍പ്പ് വനിതാ കമ്മീഷന് അയക്കാനും അനിയോജ്യമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. യുവതി ഒരുമാസമായി പോലീസ് സ്‌റ്റേഷനില്‍ താമസിച്ച സംഭവത്തില്‍ പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

'കൊലയാളി'യെ തൊടുത്ത് വിട്ട് ചൈന; വിരട്ടാനെത്തിയ അമേരിക്ക ഞെട്ടി, ചീറിയടുത്തത് രണ്ട് മിസൈലുകള്‍'കൊലയാളി'യെ തൊടുത്ത് വിട്ട് ചൈന; വിരട്ടാനെത്തിയ അമേരിക്ക ഞെട്ടി, ചീറിയടുത്തത് രണ്ട് മിസൈലുകള്‍

English summary
Rape victim living at Gujarat police station for a month with the permission of Inspector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X