അയല്‍വാസിയെ നോക്കാന്‍ ഏല്‍പ്പിച്ച നാല് വയസ്സുകാരിക്ക് സംഭവിച്ചത്; മൃഗീയം... അതിദാരുണ മരണം!
ബെംഗളൂരു: ബെംഗളൂരുവില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. ചിക്കബെല്ലാപൂരയില്‍ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സംഭവം പുറത്ത് വന്ന് രണ്ടാഴ്ച കഴിയുമ്പോള്‍ വീണ്ടും പീഡന വാര്‍ത്തകള്‍ പുറത്ത് വരുന്നു. തളഘട്ടപുരയില്‍ നാലുവയസ്സുകാരിയാണ് പീഡനത്തിനിരയായത്. അമ്മ അയല്‍വാസിയെ ഏല്‍പ്പിച്ച് പോയ നാല് വയസ്സുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടെ സുഹൃത്തിനെയും വീട്ടുടമയെ അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് പീഡനത്തിനിരയായ സംഭവം നടന്നത്. എന്നാല്‍ അമിത രക്തസ്രാവം തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മരണപ്പെടുകയായിരുന്നു. കുട്ടിയെ സുഹൃത്തായ ചന്ദനയെ ഏല്‍പ്പിച്ചായിരുന്നു അമ്മ വീട്ട് ജോലിക്ക് പോയത്. വാടക വീടിന്റെ ഉയയായ മല്ലികാര്‍ജുന ചന്ദനയുടെ സാന്നിധ്യത്തില്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

നിരന്തരമായി പീഡിപ്പിക്കപ്പെട്ടു
കുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്പി ശരണപ്പ പറഞ്ഞു.

അറസ്റ്റ് പോസ്‌കോ നിയമപ്രകാരം
പോക്സോ നിയമപ്രകാരം മല്ലികാര്‍ജുനയെയും ചന്ദനയെയും അറസ്റ്റ് ചെയ്‌തെന്ന് എസ്പി ശരണപ്പ പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങള്‍
കുറച്ച് ദിവസങ്ങളായി കുട്ടിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് തൊണ്ട വേദനയ്ക്കുള്ള ചികിത്സയാണ് ലഭിച്ചത്.

ലൈംഗീക അതിക്രമം
പിന്നീട് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടി ലൈംഗീക അതിക്രമത്തിന് വിധേയമായിരുന്നെന്ന് കണ്ടെത്തിയത്.

സ്വകാര്യ ഭാഗങ്ങളില്‍ മുറിവ്
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവു പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു
ആദ്യം പ്രവേശിപ്പിച്ച കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായും ആരോപണമുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അശുപത്രിക്കെതിരെ പരാതിയൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

മെഡിക്കല്‍ നെഗ്ലിജന്‍സ്
മെഡിക്കല്‍ നെഗ്ലിജന്‍സ് നടന്നതായുള്ള പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും പരാതി ലഭിക്കുകയാണെങ്കില്‍ അന്വേഷിക്കുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന സമിതിയുടെ ചെയര്‍മാന്‍ വി ഉഗ്രപ്പ പറഞ്ഞു.












Click it and Unblock the Notifications