കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നോ രണ്ടോ ബലാത്സംഗങ്ങളൊക്കെയാകാം; അതിൽ കൂടുതൽവേണ്ട, ' നിർത്താനാകില്ലെന്ന്' ബിജെപി മന്ത്രി!

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നടക്കുന്ന ബലാത്സംഗ കേസുകളിൽ തല കുനിക്കേണ്ടി വരികയാണ് ഇന്ത്യ. കത്വ ബലാത്സംഗം രാജ്യത്തിന് പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഇതിനിടയിൽ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണ്. ബലാത്സംഗം നിർത്താൻ സാധിക്കില്ലെന്നാണ്കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാർ പറഞ്ഞത്. പ്രസ്താവന വിവാദത്തിലായിരിക്കുകയാണ്. ബലാത്സംഗങ്ങൾ യാദൃശ്ചികമാണെന്നും അത് നിർത്തലാക്കാൻ സാധിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയ രാജ്യത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കത്വ ഉന്നാവ വിഷയത്തില്‍ പ്രതിസന്ധിയിലായ ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി രിക്കുകയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കേന്ദ്ര തൊഴില്‍ സഹമന്ത്രിയാണ് സന്തോഷ് ഗംഗ്വാര്‍. സര്‍ക്കാര്‍ എല്ലായിടത്തും ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് പ്രശ്നമാക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവന ബിജെപിക്ക് തിരിച്ചടി

പ്രസ്താവന ബിജെപിക്ക് തിരിച്ചടി

12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്. കത്വ ബലാത്സംഗ വിഷത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് മുന്നിസ്‍ തല കുനിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് അതിനിടയിലാണ് ബിജെപിക്ക് തിരച്ചടി നൽകികൊണ്ട് കേന്ദ്രമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.

ഒരു ദിവസം നാല് പീഡനക്കേസുകൾ

ഒരു ദിവസം നാല് പീഡനക്കേസുകൾ

അതേസമയം കുട്ടികൾക്കെതിരെ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് നാല് ലൈംഗിക പീഡന കേസുകളാണ്. റാംപൂരിൽ ഏഴ് വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചതാണ് ഒരു കേസ്. വെള്ളം ശേഖരിക്കാൻ പോയ കുട്ടിയെ ഇയാൾ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കനൗജിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം അമ്മാവൻ പീഡിപ്പിച്ചതായിരുന്നു രണ്ടാമത്തെ സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് പീഡനം നടന്നിരുന്നത്.

ഉന്നോവ സംഭവത്തിന് ശേഷം

ഉന്നോവ സംഭവത്തിന് ശേഷം

മുസഫർനഗറിൽ 13കാരിയെ ഡോക്ടർ ബലാത്സംഗം ചെയ്തതാണ് മറ്റൊരു സംഭവം. തലവേദനയെ തുടർന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കുട്ടിയെയാണ് ഡോക്ടർ ബലാത്സംഗം ചെയ്തത്. കുട്ടിയെ മയക്ക്മരുന്ന് കുത്തിവെച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്. മൊറാദാബാദിൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തതാണ് നാലാമത്തെ സംഭവം. ഉന്നോവിൽ ബിജെപി എംഎൽഎ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംഭവം വൻ വിവാദമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ദത്യന്തരമില്ലാതെയായിരുന്നു എംഎൽഎയെ അറസ്റ്റ് ചെയ്തത്. ഇത് വൻ വിവാദത്തിലാകുകയും ചെയ്തിരുന്നു.

ബലാത്സംഗത്തിന് വധശിക്ഷ


അതേസമയം 12 വയസ്സില്‍ത്താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാനുള്ള അധികാരം കോടതികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. 16ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞദിവസമായിരുന്നു അംഗീകാരംം നൽകിയിരുന്നത്. ഇതിന് പുറമെ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷം തടവില്‍നിന്ന് 20 വര്‍ഷമാക്കിയിരുന്നു. ഇത് ജീവപര്യന്തമായി വർധിപ്പിക്കാനും വ്യവസ്ഥയുണ്ട്. ഓർഡിനൻസ് പ്രകാരം .ബലാത്സംഗക്കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള പരമാവധി കാലാവധി രണ്ട് മാസമായിരിക്കും.

English summary
While the entire country is outraged over the recent incidents of rapes of minors, Union minister Santosh Gangwar has stirred a controversy by saying that rapes cannot be stopped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X