കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗതി മന്ദിരത്തില്‍ കൂട്ടബലാല്‍സംഗം; പീഡിപ്പിച്ചത് 40 പെണ്‍കുട്ടികളെ, കൊന്ന് കുഴിച്ചുമൂടി, പ്രമുഖര്‍

  • By Desk
Google Oneindia Malayalam News

പട്‌ന: ആരെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതി മന്ദിരത്തിലെ പെണ്‍കുട്ടികളെ പ്രമുഖര്‍ പീഡിപ്പിച്ചു. ദിവസങ്ങളോളം നടന്ന ക്രൂര കൃത്യം പുറത്തായി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ട്. 40 പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. എതിര്‍ത്ത ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി. അഗതി മന്ദിരത്തിന്റെ കോംപൗണ്ടില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു. ബിഹാറിലെ മുസഫര്‍പൂരിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവം. വിവരങ്ങള്‍ ഇങ്ങനെ....

വന്‍ വിവാദം

വന്‍ വിവാദം

ബിഹാറില്‍ വന്‍ വിവാദമായിരിക്കുകയാണ് സംഭവം. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് കൂട്ട ബലാല്‍സംഗം. കൊന്ന് കുഴിച്ചുമൂടി എന്ന് പറയുന്ന സ്ഥലത്ത് അന്വേഷണ സംഘം കുഴിയെടുത്ത് പരിശോധിക്കുകയാണ്. ആര്‍ഡിഒ പ്രിയ റാണി ഗുപ്തയുടെ മേല്‍നോട്ടത്തിലാണ് പരിശോധന.

മേലധികാരി ഒളിവില്‍

മേലധികാരി ഒളിവില്‍

സര്‍ക്കാരിന് ഭാഗികമായി നിയന്ത്രണമുള്ള സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ അധികാരി സംഭവം പുറത്തായ ഉടനെ ഒളിവില്‍ പോയി. ഇയാളെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംരക്ഷിക്കുകയാണെന്നാണ് ആര്‍ജെഡിയുടെ ആരോപണം.

17 വയസുള്ള പെണ്‍കുട്ടികള്‍

17 വയസുള്ള പെണ്‍കുട്ടികള്‍

17 വയസുള്ള പെണ്‍കുട്ടികളാണ് അഗതി മന്ദിരത്തിലുണ്ടായിരുന്നത്. ഇവരെ മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പേ സംഭവം അധികൃതര്‍ അറിഞ്ഞിരുന്നെങ്കിലും മൂടിവയ്ക്കുകയായിരുന്നുവത്രെ. മുംബൈ കേന്ദ്രമായുള്ള സ്ഥാപനം അഗതി മന്ദിരത്തില്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് ആദ്യം പുറത്തായത്.

ഒട്ടേറെ പേര്‍ പിടിയില്‍

ഒട്ടേറെ പേര്‍ പിടിയില്‍

മുംബൈയിലെ സ്ഥാപനം പോലീസിന് വിവരം കൈമാറി. പോലീസ് ആദ്യം ഗൗരവത്തിലെടുത്തില്ല. പിന്നീട് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പോലീസ് നടപടി ത്വരിതപ്പെടുത്തിയത്. ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതില്‍പ്പെടും.

കൊലപാതകം അറിഞ്ഞത് ഇങ്ങനെ

കൊലപാതകം അറിഞ്ഞത് ഇങ്ങനെ

അഗതി മന്ദിരത്തില്‍ 44 പെണ്‍കുട്ടകളാണുള്ളത്. ഇതില്‍ 40 പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെട്ടുവെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തിലെത്തി അന്തേവാസികളെ പോലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് ഒരു പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചിട്ടുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കുഴിയെടുത്ത് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വൈദ്യപരിശോധനിയില്‍ തെളിഞ്ഞത്

വൈദ്യപരിശോധനിയില്‍ തെളിഞ്ഞത്

മുംബൈയിലെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ മുസാഫര്‍പൂരിലെ അഗതി മന്ദിരത്തില്‍ കഴിഞ്ഞമാസം എത്തിയിരുന്നു. ഇവരോടാണ് പെണ്‍കുട്ടികള്‍ ദുരിതം വിവരിച്ചത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ക്രൂരമായിട്ടാണ് പലരെയും ഇരകളാക്കിയിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനും

ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനും

സര്‍ക്കാരിനെതിരെ സംഭവം ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ആരോപണം. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനും കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് തെളിയുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിജെപിയുടെ പടപ്പുറപ്പാടില്‍ മങ്ങല്‍; ഇത്തവണ ഒറ്റയ്‌ക്കെന്ന് അമിത് ഷാ!! സഖ്യകക്ഷി കൈവിട്ടുബിജെപിയുടെ പടപ്പുറപ്പാടില്‍ മങ്ങല്‍; ഇത്തവണ ഒറ്റയ്‌ക്കെന്ന് അമിത് ഷാ!! സഖ്യകക്ഷി കൈവിട്ടു

മോഹന്‍ലാല്‍ വേണ്ടെന്ന് ചലച്ചിത്രലോകം; പരാതിയുമായി 108 പേര്‍, പ്രകാശ് രാജും റിമയും ഗീതുവും...മോഹന്‍ലാല്‍ വേണ്ടെന്ന് ചലച്ചിത്രലോകം; പരാതിയുമായി 108 പേര്‍, പ്രകാശ് രാജും റിമയും ഗീതുവും...

English summary
40 rapes, girl killed and buried in Bihar shelter home; cops dig compound
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X