ശിക്ഷ കഴിഞ്ഞ് പുറത്തെത്തി, പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, പിതാവിന്റെ ഒത്താശ!!!
റാംപൂര്‍: പീഡനക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി 10 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കയ്യും കഴുത്തും അറുത്തെടുത്ത പ്രതി ദിവസങ്ങള്‍ക്ക് മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. 22 കാരനായ സലീം ഏലിയാസ് ഛോട്ടു 2012ല്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം.
നേരത്തെ പീഡനക്കേസുകളില്‍ പ്രതിയായിട്ടുള്ള 22 കാരനെയും പിതാവും ബന്ധുവുമുള്‍പ്പെടെ നാല് പേരെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തെക്കുറിച്ചറിഞ്ഞെത്തിയ നാട്ടുകാരാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.

പ്രക്ഷോഭം
കൊല്ലപ്പെടുത്തി വികൃതമാക്കിയ പെണ്‍കുട്ടിയുടെ കട്ടിലില്‍ കിടത്തിയ മൃതശരീരത്തിന് സമീപത്ത് ഇരിക്കുന്ന കുറ്റവാളിയുടെ പിതാവിന്റെ ഫോട്ടോ പ്രദേശത്ത് കനത്ത പ്രക്ഷോഭത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രതി സലീം
സംഭവത്തില്‍ പ്രതി സലീം, പിതാവ്, സലീമിന്റെ ഭാര്യ, ബന്ധു ജുനൈദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ദേശീയ സുരക്ഷ നിയമം, മറ്റ് വകുപ്പുള്‍ എന്നിവ ചുമത്തിയാണ് നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടി
പൊലീസ് നല്‍കുന്ന വിവരപ്രകാരം കൊല്ലപ്പെട്ട പെണ്‍കുട്ടി രണ്ടാം ക്ലാസുകാരിയാണെന്നും വൈകിട്ട് നോട്ട്ബുക്ക് വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവമെന്നുമാണ്.

വിവരം നല്‍കി
മകളുടെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കുന്നത് കണ്ടതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് വിവരം നല്‍കി. സംഭവമറിഞ്ഞെത്തിയ ജനക്കൂട്ടമാണ് പെണ്‍കുട്ടിയുടെ കട്ടിലില്‍ മൃതദേഹത്തിനടുത്ത് ഇരിയ്ക്കുന്ന പ്രതിയുടെ പിതാവിനെ കണ്ടത്. ശരീരഭാഗങ്ങള്‍

ഡിഎന്‍എ പരിശോധനയില്‍ കുട്ടി പ്രതിയുടേതാണെന്ന് തെളിഞ്ഞാല്‍ പെണ്‍കുട്ടിയെ സ്വീകരിക്കാമെന്നാണ് നേരത്തെയും പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിയ്ക്ക് വേണ്ട പിതാവ് നടത്തിയ വിലപേശല്‍. പ്രതിയെ പെണ്‍കുട്ടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വിവാഹം കഴിക്കില്ലെന്നും പിതാവ് 16 കാരിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. എന്നാല്‍ 33 ആഴ്ച പ്രായമായ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് കോടതി നല്‍കിയ അനുമതി നിഷേധിക്കുകയും ചെയ്തു.

ഗര്‍ഭഛിദ്രം
യുവാവിന്റെ വീട്ടുകാര്‍ മകനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് തന്നെ വിവാഹം കഴിയ്ക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. തനിയ്ക്ക് ഈ കുഞ്ഞിനെ വേണമെന്നും അതിനാലാണ് ഗര്‍ഭഛിദ്രം നടത്താനുള്ള കോടതി അനുമതി നിരസിച്ചതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ വിശദീകരണം. മകളുടേയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റേയും ഭാവിയില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടിയുടെ പിതാവ് അലഹാബാദ് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു.












Click it and Unblock the Notifications