Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗി ബലാല്‍സംഗക്കാരന്‍; ഭീകരാക്രമണം നടത്തിയത് ആര്‍എസ്എസ്... ഗായികക്കെതിരെ രാജ്യദ്രോഹ കുറ്റം

ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനുമെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പ്രശസ്ത ഗായിക ഹാര്‍ദ് കൗറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. വാരണാസിയിലെ അഭിഭാഷകന്‍ ശശാങ്ക് ശേഖര്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തത്.

P

രാജ്യദ്രോഹം, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബലാല്‍സംഗക്കാരന്‍ എന്ന് ഹാര്‍ദ് കൗര്‍ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിച്ചതാണ് വിവാദമായത്.

മുംബൈ ആക്രമണത്തിനിടെ എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കരെയെ കൊന്നത് ആര്‍എസ്എസ് ആണെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആണെന്ന് ഹാര്‍ദ് കൗര്‍ പറയുന്നു. മുംബൈ ഭീകരാക്രമണവും പുല്‍വാമ ആക്രമണവും ആര്‍എസ്എസ് നടത്തിയതാണെന്നും അവര്‍ ആരോപിക്കുന്നു.

എസ്എം മുഷ്‌രിഫ് എഴുതിയ കര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകത്തിന്റെ കവര്‍ചിത്രവും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും ഹാര്‍ദ് കൗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഗാന്ധിജിയെ വധിച്ചതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. നിങ്ങള്‍ക്ക്് ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും കൗര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്ന് പരാതിക്കാരനായ ശേഖര്‍ പറയുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നു പോലീസ് ഇന്‍സ്‌പെക്ടര്‍ അമര്‍ ഉജാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+