സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിള്ളേരുടെ തമിഴ് റാപ്; ഗൗവരം വിടാതെ പിണറായി
മധുര: 'നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ...' ഒരു കാലത്ത് കേരളത്തിലെ സിപിഎം വേദികളില്‍ മുഴങ്ങിക്കേട്ടിരുന്ന ഒഎന്‍വിയുടെ വരികളാണിത്. കാലം മാറി നിലപാടുകളിലും കാലത്തിനൊത്ത മാറ്റങ്ങള്‍ വന്നു. ഇപ്പോള്‍ യുവ തലമുറയുടെ ആസ്വാദന രീതികളില്‍ മാറ്റം വന്നതോടെ പാട്ടുകളുടെ ഘടനയിലും മാറ്റങ്ങള്‍ വന്നു. കവിതകളും പഴയ ഗാനങ്ങളുമൊക്കെ റാപ്പ് ഗാനങ്ങള്‍ക്ക് വഴിമാറി. എങ്കിലും പാര്‍ട്ടിയുടെ ആശയം ചോരാതെ അവതരിപ്പിക്കാനുള്ള ശ്രമമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ച റാപ് ഗാനത്തിന്റെ വരികളാണ് ശ്രദ്ധ നേടുന്നത്. ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പോരാട്ടങ്ങളും വാഴ്ത്തിക്കൊണ്ട് റാപ് രീതിയില്‍ ചിട്ടപ്പെടുത്തിയ ഗാനം സിപിഎമ്മിന്റെ സമൂഹമാധ്യമ സംഘത്തിലെ പാട്ടു ഗ്രൂപ്പായ 'കോമ്രേഡ് ഗാങ്സ്റ്റ' ആണ് അവതരിപ്പിച്ചത്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ വേദിയിലായിരുന്നു 'കോമ്രേഡ് ഗാങ്സ്റ്റ' ഗാനം ആലപിച്ചത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. അതേസമയം, പാട്ടു കേള്‍ക്കുമ്പോഴും ഗൗരവം വിടാതെയുള്ള പിണറായി വിജയന്റെ ഭാവവും ശ്രദ്ധേയമായിരുന്നു.

'ഇത് ഇടതുപടൈ, ഉലകെ കാക്കും പടൈ, തിരുപ്പി അടിക്കും പടൈ...' എന്ന വരികളോടെയാണ് റാപ് ഗാനം ആരംഭിച്ചത്. 'വേള്‍ഡ് ഫുള്ളാ വര്‍ക്കിങ് ക്ലാസ് ആള പോറ (ഭരിക്കുന്ന) നാള്‍ വരും' എന്നു തുടങ്ങുന്നതായിരുന്നു സ്വാഗത ഗാനം.
'ഇത് ഇടതുപടൈ, ഉലകെ കാക്കും പടൈ'; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ ആവേശം കൊള്ളിച്ച് തമിഴ് റാപ്#CPIM #CPIMXXIVPartyCongress pic.twitter.com/zD7qW9yXk2
— Samakalika Malayalam (@samakalikam) April 3, 2025
കോമ്രേഡ് ഗാങ്സറ്റയിലെ ദിനേഷിന്റെ വരികള്‍ക്ക് ആനന്ദ് കാസ്ട്രോ ആണ് ഈണം നല്‍കിയിരിക്കുന്നത്. ദിനേഷ്, അബിഷ, രാജേന്ദ്ര പ്രസാദ് എന്നിവരാണ് ഗാനം ആലപിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിനായി കോമ്രേഡ് ഗാങ്സ്റ്റ ഒരുക്കിയ സീറുകിന്റെ സെമ്പടൈക്ക് എന്ന തീം സോങ് ഇതിനോടകം ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. പത്ത് അംഗങ്ങളാണ് കോമ്രേഡ് ഗാങ്സ്റ്റയില്‍ ഉള്ളത്. മാര്‍ക്സ്, അംബേദ്കര്‍ പെരിയാര്‍ എന്നിവരുടെ ആശയങ്ങളില്‍ ഊന്നിയാണ് സംഘത്തിന്റെ പാട്ടുകള്‍.


Click it and Unblock the Notifications