കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശി യുവാവിന്റെ ജീവന്‍ രക്ഷിച്ചത് ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വ്വ രക്തഗ്രൂപ്പ്?

Google Oneindia Malayalam News

മുംബൈ: ബംഗ്ലാദേശ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത് നാല് യൂണിറ്റ് അപൂര്‍വ്വ ഗ്രൂപ്പില്‍പ്പെട്ട രക്തം. വാഹന അപകടത്തില്‍ പരിക്കേറ്റ മൊഹമ്മദ് കമ്രുസാമാന്‍ എന്ന ബംഗ്ലാദേശി യുവാവിന്റെ അടിയന്തര ശസ്ത്രക്രിയക്കാണ് നാല് മുംബൈ യുവാക്കളുടെ അപൂര്‍വ്വ ഗ്രൂപ്പില്‍പ്പെട്ട രക്തം വഴിത്തിരിവായത്. മെയ് 21നാണ് 25 കാരനായ കമ്രുസാമാനെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ധാക്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് മറ്റ് രക്തഗ്രൂപ്പുകളുമായി യുവാവിന്റെ രക്തഗ്രൂപ്പ് യോജിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

കമ്രൂസിന്റെ കുടുംബാംഗങ്ങളില്‍ പലരുടേയും രക്തഗ്രൂപ്പ് പരിശോധിച്ചെങ്കിലും ഇവയൊന്നും കമ്രൂസിന്റേതുമായി യോജിക്കുന്നതായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അപൂര്‍വ്വയിനത്തില്‍പ്പെട്ട ബോംബ രക്തഗ്രൂപ്പാണ് ഇയാളുടേതെന്ന് കണ്ടെത്തിയത്. ബംഗ്ലാദേശിലെ ബ്ലഡ് ബാങ്കുകളെ രക്തത്തിനായി സമീപിച്ചെങ്കിലും ഇത്തരമൊരു ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തതായി പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവിലാണ് 400 പേര്‍ മാത്രം അംഗങ്ങളായ ബോംബെയിലെ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം ലഭിച്ചത്. 400 പേരില്‍ കുറച്ചുപേര്‍ മാത്രമാണ് സജീവമായി രക്തം ദാന രംഗത്തുള്ളത്.

blood

ഓണ്‍ലൈനില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മുംബൈ നഗരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ഫൗണ്ടേഷന്റെ വിനയ് ഷെട്ടിയുമായി മൊഹമ്മദിന്റെ സുഹൃത്തുക്കള്‍ ബന്ധപ്പെടുന്നത്. ഇവിടെനിന്നാണ് കമ്രൂസിന് പുതുജീവിതത്തിലേക്കുള്ള വഴി തെളിയുന്നത്.

 രക്തമാറ്റത്തിലൂടെ രാജ്യത്ത് രണ്ടായിരത്തിലധികം പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതായി കണക്കുകള്‍ രക്തമാറ്റത്തിലൂടെ രാജ്യത്ത് രണ്ടായിരത്തിലധികം പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതായി കണക്കുകള്‍

സ്വപ്‌ന സ്വാവന്ത്, കൃഷ്ണാന്ദ് കോരി, മെഹുല്‍ ബെലേക്കര്‍, പ്രവീണ്‍ ഷിന്‍ഡെ എന്നിവര്‍ നല്‍കി രക്തം കമ്രൂസിന്റെ സുഹൃത്തുക്കളാണ് മുംബൈയിലെത്തി സ്വീകരിച്ചത്. അപകടത്തില്‍ കാലിന്റെ എല്ലുകള്‍ തകര്‍ന്ന മൊഹമ്മദിന് ശസ്ത്രക്രിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന് ഡോക്ടര്‍മാരും ഉറപ്പുനല്‍കിക്കഴിഞ്ഞു.

രക്തദാനം പ്രോത്സാഹിപ്പിച്ച് യുഎഇ; അസാധാരണ രക്തഗ്രൂപ്പുകാരെ ഉള്‍പ്പെടുത്തി ഡിഎച്ച്എ പദ്ധതിരക്തദാനം പ്രോത്സാഹിപ്പിച്ച് യുഎഇ; അസാധാരണ രക്തഗ്രൂപ്പുകാരെ ഉള്‍പ്പെടുത്തി ഡിഎച്ച്എ പദ്ധതി

രക്തം ധാക്കയിലെത്തിക്കാനുള്ള നിയമതടസ്സങ്ങളായിരുന്നു സംഘടനക്ക് മുമ്പിലുണ്ടായിരുന്ന പ്രതിസന്ധി. എന്നാല്‍ സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് ആന്‍ഡ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയില്‍ നിന്ന് എളുപ്പത്തില്‍ അനുമതി ലഭിക്കുകയും ചെയ്‌തോടെ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് ബോക്‌സിനുള്ളില്‍ ഐസ് ജെല്ലുകള്‍ പാകിയ ശേഷമാണ് ധാക്കയിലേക്ക് കൊണ്ടുപോയത്.

English summary
Rare Bombay group saves Bangladesh youth's life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X