കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Google Oneindia Malayalam News

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം പാർട്ടിയുടെ അധ്യക്ഷ പദവിയിലിരുന്ന നേതാവാണ് സോണിയാ ഗാന്ധി. 19 വർഷങ്ങൾ അധ്യക്ഷസ്ഥാനം വഹിച്ച ശേഷമാണ് സോണിയാ ഗാന്ധി പദവിയൊഴിയുന്നത്. പാർട്ടി വൻ വിജയങ്ങളും വലിയ തിരിച്ചടികളും കണ്ട കാലമായിരുന്നു അത്. നെഹ്റു കുടുംബത്തിന്റെ മരുമകളായി ഇന്ത്യയിലേക്കെത്തിയ ഇറ്റലിക്കാരി കോൺഗ്രസിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവായ മാറുകയായിരുന്നു.

സോണിയയുടെ വിദേശ ബന്ധം തന്നെയാണ് പലപ്പോഴും എതിരാളികൾ അവർക്കെതിരെയുള്ള ആയുധമാക്കാറ്. 1968ലാണ് സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയും വിവാഹിതരാകുന്നത്. തുടക്കത്തിൽ രാഷ്ട്രീയത്തിൽ നിന്നും അകന്ന് കഴിഞ്ഞിരുന്ന സോണിയാ ഗാന്ധി 98ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. രാജീവ് ഗാന്ധി പകർത്തിയ സോണിയാ ഗാന്ധിയുടെ സൗവ്വനകാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ക്യാമറാക്കണ്ണിലൂടെ

കോൺഗ്രസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് സോണിയാ ഗാന്ധിയുടെ പഴയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രാജീവ് ഗാന്ധിയുടെ ക്യാമറക്കണ്ണിലൂടെ സോണിയാ ഗാന്ധി എന്ന അടിക്കുറുപ്പോടെയാണ് രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പഠനകാലത്തെ അടുപ്പം

പഠനകാലത്തെ അടുപ്പം

കേംബ്രിഡ്ജിലെ പഠനകാലത്താണ് രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും സൗഹൃദത്തിലാകുന്നത്. രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തോട് സോണിയാ ഗാന്ധിയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു. എതിർപ്പുകൾ മറികടന്ന് 1968ൽ ഇരുവരും വിവാഹിതരായി.

ഇന്ത്യൻ രീതികൾ

ഇന്ത്യൻ രീതികൾ

പാശ്ചാത്തസംസ്കാരത്തിൽ ജീവിച്ച് വളർന്ന സോണിയാ ഗാന്ധിയുടെ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. അവർ വേഷങ്ങളിലും ശീലങ്ങളിലും ഇന്ത്യൻ ശീലങ്ങൾ കൊണ്ടുവന്നു. വിവാഹ ശേഷം ഇന്ത്യയിലെത്തിയ സോണിയ വർഷങ്ങളോളം കുടുംബകാര്യങ്ങൾ നോക്കി സാധാരണ ജീവിതം നയിക്കുകയായിരുന്നു.

അനാരോഗ്യം

അനാരോഗ്യം

ആരോഗ്യകരമായ പ്രശ്നങ്ങൾ മൂലം പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല സോണിയാ ഗാന്ധി ഇപ്പോൾ. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തന്റെ ആഗ്രഹം സോണിയാ ഗാന്ധി വെളിപ്പെടുത്തിയെന്ന് അടുത്തിടെ ചില ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അനാരോഗ്യം മൂലം പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സോണിയാ ഗാന്ധി സജീവമായി ഇടപെടാറില്ല.

രാഹുലിന്റെ ബാല്യകാലം

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധിക്ക് കൈമാറിയാണ് സോണിയാ ഗാന്ധി പദവിയൊഴിഞ്ഞത്. 1971ൽ ഇന്ദിരാ ഗാന്ധിക്കൊപ്പം കളിക്കുന്ന രാഹുൽ ഗാന്ധിയുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു.

ഇന്ദിരയും പ്രിയങ്കയും

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ മുത്തശ്ശി ഇന്ദിരാ ഗാന്ധിക്കൊപ്പമുള്ള പ്രിയങ്കാ ഗാന്ധിയുടെ ഒരു ചിത്രവും കോൺഗ്രസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം അപൂർവ്വ ചിത്രങ്ങളെ ലൈക്കും കമന്റും കൊണ്ട് പൊതിയുന്നത്.( ചിത്രങ്ങൾ കടപ്പാട്/ ഐഎൻസിഇന്ത്യ ഇൻസ്റ്റഗ്രാംപേജ്)

അപൂർവ്വ ചിത്രങ്ങൾ

അപൂർവ്വ ചിത്രങ്ങൾ

കോൺഗ്രസിന്റെയും നെഹ്റു കുടുംബാഗംങ്ങളുടെയും അപൂർവ്വ ചിത്രങ്ങൾ പാർട്ടിയുടെ ഇൻസ്റ്റഗ്രാം പോജിൽ പ്രത്യക്ഷപ്പെടാറുണ്ട്, കാര്യമായ രാഷ്ട്രീയ ചർച്ചകൾക്ക് ഇടം നൽകാതെ അപൂർവ്വ ചിത്രങ്ങളും ട്രോളുകളുമൊക്കെയാണ് പേജിൽ പോസ്റ്റ് ചെയ്യാറുളളത്. സമൂഹമാധ്യമങ്ങളിലെ പാർട്ടിയുടെ ഇടപെടൽ ശക്തമാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം ഇടുന്നത്.

ഇത് തുടർന്ന് കൊണ്ടിരിക്കും, എന്റെ ശ്രദ്ധ ജോലിയിൽ, വാദ്രയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രിയങ്കഇത് തുടർന്ന് കൊണ്ടിരിക്കും, എന്റെ ശ്രദ്ധ ജോലിയിൽ, വാദ്രയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രിയങ്ക

English summary
rare photos of sonia gandhi and rahul gandhi goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X