വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ
കൊൽക്കത്ത; കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു 30 വയസുകാരി. ഇവരെ പരിശോധിച്ചപ്പോഴാണ് ആ സത്യം ഡോക്ടർമാരും 'യുവതിയും' മനസിലാക്കിയത്. പരിശോധനയിൽ ഇവർ പുരുഷനാണെന്ന് കണ്ടെത്തി. ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് 'യുവതിക്ക്' തന്റെ യഥാർത്ഥ സ്വത്വം മനസിലായത്. 22,000 പേരില്‍ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവം ഇങ്ങനെ

വിവാഹിത
ബിർബും സ്വദേശിയായ വിവാഹിതയായ യുവതിയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. സിറ്റയിലെ നേതാജി സുഭാഷ് ചന്ദ്ര ഭോസ് കാൻസർ ഹോസ്പിറ്റലിലായിരുന്നു ഇവർ ചികിത്സ തേടിയത്. തുടര്‍ന്ന് ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സൗമെന്‍ ദാസും ചേർന്നാണ് പരിശോധനകൾ നടത്തിയത്.
Recommended Video

കാഴ്ചയിൽ സ്ത്രീ
പരിശോധനയിൽ യുവതി യഥാർത്ഥത്തിൽ 'യുവാവ്' ആണെന്ന് കണ്ടെത്തുകയായിരുന്നു. കാഴ്ചയിൽ അവർ സ്ത്രീയാണ്. സ്ത്രീയുടെ ശബ്ദം, സ്തനങ്ങൾ, ബാഹ്യലൈംഗിക അവയവം എല്ലാം ഉണ്ട്. എന്നാൽ ജൻമനാ ഗർഭപാത്രമോ അണ്ഡാശയമോ ഇല്ല. യുവതിക്ക് ഇതുവരെ ആർത്തവവും ഉണ്ടായിട്ടില്ല, ഡോ ദത്ത പറഞ്ഞു.

അപൂർവ്വ അവസ്ഥ
ഇത് വളരെ അപൂർവമായ ഒരു അവസ്ഥയാണ്, 22,000 ത്തിൽ ഒരാൾക്ക് മാത്രമേ ഇത് സംഭവിക്കുള്ളൂ. യുവതിയിൽ ബ്ലൈൻഡ് വജൈന എന്ന അവസ്ഥ കണ്ടെത്തിയതോടെ ഡോക്ടർമാർ കാരിയോടൈപ്പിങ്ങ് ടെസ്റ്റ് നടത്തി. അപ്പോൾ അവരുടെ ക്രോമസോമുകൾ എക്‌സ്,വൈ ആണെന്ന് വ്യക്തമായി. സ്ത്രീകളുടെ ക്രോമസോം എക്സ്, എക്സ് ആണ്.

ക്ലിനിക്കൽ പരിശോധന
വയറുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കൽ പരിശോധന നടത്തിയപ്പോൾ അവർക്ക് ശരീരത്തിനുള്ളിൽ വൃഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ബയോപ്സി നടത്തിയപ്പോൾ അവർക്ക് ടെസ്റ്റികുലാർ ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു, ദത്ത പറഞ്ഞു. ഇപ്പോൾ അവർ കീമോ തെറാപ്പിക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ലൈംഗികാവയവം
പുരുഷലൈംഗികാവയവം ശരീരത്തിനുള്ളിൽ വികസിച്ചിട്ടില്ലാത്തതിനാൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ല. അതേസമയം സ്ത്രീ ഹോർമോണുകൾ ശരീരത്തിൽ ഉണ്ടായിരുന്നതിനാൽ അവർക്ക് സ്ത്രീകളുടെ സവിശേഷതകൾ ലഭിച്ചു, ഡോക്ടർമാർ പറഞ്ഞു.

കൗൺസിലിംഗിന്
നിലവിൽ അവർ കൗൺസിലിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. ഇത്രയും കാലം സ്ത്രീയായിട്ടാണ് അവർ ജീവിച്ചത്. വിവാഹം കഴിഞ്ഞ് 10 വർഷമായി. കുഞ്ഞുങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സത്യാവസ്ഥ മനസിലാക്കിയതിന്റെ ഞെട്ടലിലാണ് അവർ. ഭർത്താവിനും 'യുവതിക്കും' കൗൺസിലിംഗ് നൽകുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.

ശാരീരിക പ്രത്യേകതകൾ
അതേസമയം യുവതിയുടെ സ്വത്വം വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരുടെ 28 വയസുള്ള സഹോദരിയേയും പരിശോധനയ്ക്ക് വിധേയമാക്കി. ഇവർക്കും ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്ന് കണ്ടെത്തി. ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിനു സമാനമായിരിക്കുന്ന അവസ്ഥയാണിത്.അതേസമയം വരുടെ അമ്മയുടെ കുടുംബത്തിലെ രണ്ട് സ്ത്രീകൾക്കും ഇത്തരത്തിലുള്ള അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഇത് ജനിതക പ്രശ്നമാണെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications