കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ

  • By Desk
Google Oneindia Malayalam News

കൊൽക്കത്ത; കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു 30 വയസുകാരി. ഇവരെ പരിശോധിച്ചപ്പോഴാണ് ആ സത്യം ഡോക്ടർമാരും 'യുവതിയും' മനസിലാക്കിയത്. പരിശോധനയിൽ ഇവർ പുരുഷനാണെന്ന് കണ്ടെത്തി. ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് 'യുവതിക്ക്' തന്റെ യഥാർത്ഥ സ്വത്വം മനസിലായത്. 22,000 പേരില്‍ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവം ഇങ്ങനെ

 വിവാഹിത

വിവാഹിത

ബിർബും സ്വദേശിയായ വിവാഹിതയായ യുവതിയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. സിറ്റയിലെ നേതാജി സുഭാഷ് ചന്ദ്ര ഭോസ് കാൻസർ ഹോസ്പിറ്റലിലായിരുന്നു ഇവർ ചികിത്സ തേടിയത്. തുടര്‍ന്ന് ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സൗമെന്‍ ദാസും ചേർന്നാണ് പരിശോധനകൾ നടത്തിയത്.

Recommended Video

cmsvideo
Lighter found from drunkard's stomach | Oneindia Malayalam
 കാഴ്ചയിൽ സ്ത്രീ

കാഴ്ചയിൽ സ്ത്രീ

പരിശോധനയിൽ യുവതി യഥാർത്ഥത്തിൽ 'യുവാവ്' ആണെന്ന് കണ്ടെത്തുകയായിരുന്നു. കാഴ്ചയിൽ അവർ സ്ത്രീയാണ്. സ്ത്രീയുടെ ശബ്ദം, സ്തനങ്ങൾ, ബാഹ്യലൈംഗിക അവയവം എല്ലാം ഉണ്ട്. എന്നാൽ ജൻമനാ ഗർഭപാത്രമോ അണ്ഡാശയമോ ഇല്ല. യുവതിക്ക് ഇതുവരെ ആർത്തവവും ഉണ്ടായിട്ടില്ല, ഡോ ദത്ത പറഞ്ഞു.

 അപൂർവ്വ അവസ്ഥ

അപൂർവ്വ അവസ്ഥ

ഇത് വളരെ അപൂർവമായ ഒരു അവസ്ഥയാണ്, 22,000 ത്തിൽ ഒരാൾക്ക് മാത്രമേ ഇത് സംഭവിക്കുള്ളൂ. യുവതിയിൽ ബ്ലൈൻഡ് വജൈന എന്ന അവസ്ഥ കണ്ടെത്തിയതോടെ ഡോക്ടർമാർ കാരിയോടൈപ്പിങ്ങ് ടെസ്റ്റ് നടത്തി. അപ്പോൾ അവരുടെ ക്രോമസോമുകൾ എക്‌സ്,വൈ ആണെന്ന് വ്യക്തമായി. സ്ത്രീകളുടെ ക്രോമസോം എക്സ്, എക്സ് ആണ്.

 ക്ലിനിക്കൽ പരിശോധന

ക്ലിനിക്കൽ പരിശോധന

വയറുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കൽ പരിശോധന നടത്തിയപ്പോൾ അവർക്ക് ശരീരത്തിനുള്ളിൽ വൃഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ബയോപ്സി നടത്തിയപ്പോൾ അവർക്ക് ടെസ്റ്റികുലാർ ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു, ദത്ത പറഞ്ഞു. ഇപ്പോൾ അവർ കീമോ തെറാപ്പിക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

 ലൈംഗികാവയവം

ലൈംഗികാവയവം

പുരുഷലൈംഗികാവയവം ശരീരത്തിനുള്ളിൽ വികസിച്ചിട്ടില്ലാത്തതിനാൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ല. അതേസമയം സ്ത്രീ ഹോർമോണുകൾ ശരീരത്തിൽ ഉണ്ടായിരുന്നതിനാൽ അവർക്ക് സ്ത്രീകളുടെ സവിശേഷതകൾ ലഭിച്ചു, ഡോക്ടർമാർ പറഞ്ഞു.

 കൗൺസിലിംഗിന്

കൗൺസിലിംഗിന്

നിലവിൽ അവർ കൗൺസിലിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. ഇത്രയും കാലം സ്ത്രീയായിട്ടാണ് അവർ ജീവിച്ചത്. വിവാഹം കഴിഞ്ഞ് 10 വർഷമായി. കുഞ്ഞുങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സത്യാവസ്ഥ മനസിലാക്കിയതിന്റെ ഞെട്ടലിലാണ് അവർ. ഭർത്താവിനും 'യുവതിക്കും' കൗൺസിലിംഗ് നൽകുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.

 ശാരീരിക പ്രത്യേകതകൾ

ശാരീരിക പ്രത്യേകതകൾ

അതേസമയം യുവതിയുടെ സ്വത്വം വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരുടെ 28 വയസുള്ള സഹോദരിയേയും പരിശോധനയ്ക്ക് വിധേയമാക്കി. ഇവർക്കും ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്ന് കണ്ടെത്തി. ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിനു സമാനമായിരിക്കുന്ന അവസ്ഥയാണിത്.അതേസമയം വരുടെ അമ്മയുടെ കുടുംബത്തിലെ രണ്ട് സ്ത്രീകൾക്കും ഇത്തരത്തിലുള്ള അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഇത് ജനിതക പ്രശ്നമാണെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.

മുരളീധരന് കോംപ്ലിമെന്റിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ചോദിച്ചറിയണം, മറുപടിയുമായി എകെ ബാലന്‍!!മുരളീധരന് കോംപ്ലിമെന്റിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ചോദിച്ചറിയണം, മറുപടിയുമായി എകെ ബാലന്‍!!

 അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക

കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിക്ക് കൊവിഡ്; സത്യേന്ദര്‍ ജെയിന്‍ ഇന്ന് ആശുപത്രി വിടുംകോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിക്ക് കൊവിഡ്; സത്യേന്ദര്‍ ജെയിന്‍ ഇന്ന് ആശുപത്രി വിടും

English summary
rare syndrom; kolkatta women discovers she is a 'man'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X