കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയോട് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ ക്യൂ

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ നേതാക്കളുടെ ക്യൂ. മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, ദിഗ് വിജയ സിംഗ് എന്നിവര്‍ക്ക് പിന്നാലെ റഷീദ് അല്‍വിയാണ് മോദിക്കെതിരെ അങ്കം കുറിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു.

പുണ്യനഗരമായ വാരണാസിയില്‍ മോദിയെ തോല്‍പിക്കാം എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ഇവിടത്തെ ജനങ്ങള്‍ എന്നെ വിജയിപ്പിക്കും. കോണ്‍ഗ്രസിന്റെ വിജയം രാജ്യത്തിന്റെ വിജയമാണ് - റഷീദ് അല്‍വി കത്തില്‍ പറയുന്നു. മോദിക്കെതിരെ മത്സരിച്ചാല്‍ മതേതര വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് റഷീദ് അല്‍വി പിന്നീട് സി എന്‍ എന്‍ ഐ ബി എന്നോട് പറഞ്ഞു.

narendra-modi

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയ് സിംഗും മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ മോദിക്കെതിരെ മത്സരിക്കും. എപ്പോഴും കോണ്‍ഗ്രസിന്റെ വിശ്വസ്തനായ പ്രവര്‍ത്തകനാണ് താന്‍. ബാക്കിയെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ആനന്ദ് ശര്‍മയും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ മത്സരം പ്രഖ്യാപിച്ച വാരണാസി ഇതിനോടകം തന്നെ ഗ്ലാമര്‍ പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഇതുവരെ വാരണാസിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി എസ് പിയും എസ് പിയുമാണ് ഇവിടത്തെ മറ്റ് പ്രധാന പാര്‍ട്ടികള്‍.

English summary
Rashid Alvi writes to Sonia, says he can defeat Modi in Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X