നവവധുവിന്റെ തിളക്കം: രശ്മികയുടെ തിളക്കത്തിന് പിന്നില്‍ വിലകൂടിയ ക്രീമുകളല്ല: ഈ സിമ്പിള്‍ ടിപ്‌സ്
വിജയ് ദേവരകൊണ്ടയുമായുള്ള ദീര്‍ഘകാല പ്രണയം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് രശ്മിക. പരമ്പരാഗത വേഷത്തില്‍ അതിമനോഹരിയായിട്ടാണ് രശ്മിക ഇന്ന് നവവധുവായി അണിഞ്ഞൊരുങ്ങിയത്. എപ്പോഴും രശ്മിക മുഖത്ത് കാത്തുസൂക്ഷിക്കുന്ന പ്രസന്നതയും പുഞ്ചരിയുമാണ് ആരാധകരുടെ ഹൃദയം കവരുന്നത്.
വിവാഹ വിശേഷങ്ങള്‍ക്കിടയിലും താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സങ്കീര്‍ണമായ ചര്‍മ്മസംരക്ഷണ ശീലങ്ങള്‍ക്കു പകരം വളരെ ലളിതവും എന്നാല്‍ സ്ഥിരതയാര്‍ന്ന ശീലങ്ങളാണ് തന്റെ തിളങ്ങുന്ന ചര്‍മ്മത്തിന് പിന്നിലെന്ന് താരം വെളിപ്പെടുത്തി. ദിവസവും ബ്രഷ് ചെയ്യുന്നതും മുഖം വൃത്തിയാക്കി മോയ്സ്ചറൈസര്‍ പുരട്ടുന്നതും പോലുള്ള അടിസ്ഥാന കാര്യങ്ങളാണ് ഇതില്‍ പ്രധാനം. ഓരോ ദിവസവും ഉന്മേഷത്തോടെ തുടങ്ങുന്നതിനോടൊപ്പം ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തുന്നതിനും രശ്മിക വലിയ പ്രാധാന്യം നല്‍കുന്നു.

രാവിലെ എഴുന്നേറ്റ ഉടന്‍ മുഖം വൃത്തിയാക്കിയ ശേഷവും പിന്നീട് പുറത്തേക്ക് ഇറങ്ങുന്നതിന് മുന്‍പും താരം മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നുണ്ട്. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നത് മുഖത്തിന് കൂടുതല്‍ പുതുമ നല്‍കാന്‍ സഹായിക്കും. ക്രീം പുരട്ടുമ്പോള്‍ ചര്‍മ്മത്തിന്റെ ഒരു ഭാഗവും അവഗണിക്കരുത്. ഇതുകൂടാതെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് താരം ആരാധകരെ ഓര്‍മ്മിപ്പിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്നുള്ള സംരക്ഷണം ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ചുണ്ടുകളുടെ സംരക്ഷണത്തിനായി പ്രത്യേക ലിപ് ബാം ഉപയോഗിക്കുന്നതും രശ്മികയുടെ പതിവ് ശീലങ്ങളില്‍ ഒന്നാണ്.
സൗന്ദര്യ സംരക്ഷണത്തിനൊപ്പം തന്നെ മനസിന്റെ സന്തോഷവും പ്രധാനമാണെന്ന് രശ്മിക വിശ്വസിക്കുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജസ്വലയാകാനും സഹായിക്കുമെന്ന് താരം പറയുന്നു. വിലകൂടിയ ഉല്‍പ്പന്നങ്ങളേക്കാള്‍ ഉപരിയായി കൃത്യമായി പിന്തുടരുന്ന ലളിതമായ ശീലങ്ങളാണ് യഥാര്‍ത്ഥ മാറ്റമുണ്ടാക്കുന്നത്. സൗന്ദര്യമെന്നത് കേവലം ചര്‍മ്മസംരക്ഷണം മാത്രമല്ല, മറിച്ച് നമ്മള്‍ നമ്മളെത്തന്നെ എങ്ങനെ പരിപാലിക്കുന്നു എന്നതിലൂടെയാണ് വെളിവാകുന്നത് എന്ന സന്ദേശമാണ് താരം ഇതിലൂടെ നല്‍കുന്നത്.












Click it and Unblock the Notifications