രശ്മിക-വിജയ് വിവാഹവേദി; ഉദയ്പൂരിലെ ആഡംബര ഹോട്ടലിലെ ഒരു ദിവസത്തെ വാടക ഇങ്ങനെ
തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താര ജോഡികളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും രാജകീയ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ആദ്യം അഭ്യൂഹം മാത്രമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇരുവരും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചതോടെ സിനിമാ ലോകം ഉറ്റുനോക്കുന്നത് രാജസ്ഥാനിലെ ഉദയ്പൂരിലേക്കാണ്. ഫെബ്രുവരി 26-ന് ഉദയ്പൂരിലെ അതിമനോഹരമായ ആഡംബര റിസോര്‍ട്ടിലാണ് ഇവരുടെ ആഡംബര വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.
ആരാധകര്‍ സ്നേഹപൂര്‍വ്വം 'വിരോഷ്' എന്ന് വിളിക്കുന്ന ഈ താരജോഡികള്‍ ഇതിനകം ഉദയ്പൂരില്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ എല്ലാ കണ്ണുകളും ആ ഹോട്ടലിലേക്കും അതിന്റെ വിശേങ്ങളിലേക്കുമാണ്. ഉദയ്പൂരിലെ ലോകപ്രശസ്തമായ 'മെമെന്റോസ് ബൈ ഐടിസി ഹോട്ടല്‍സ്, ഏക്കായ' എന്ന പഞ്ചനക്ഷത്ര റിസോര്‍ട്ടാണ് വിവാഹവേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രകൃതിരമണീയമായ ആരവല്ലി കുന്നുകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ട് അതിന്റെ രാജകീയമായ നിര്‍മ്മാണശൈലി കൊണ്ടും അത്യാധുനിക സൗകര്യങ്ങള്‍ കൊണ്ടും ഏറെ പ്രശസ്തമാണ്.

കഴിഞ്ഞ ദിവസം കനത്ത സുരക്ഷയിലാണ് ഉദയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രശ്മികയും വിജയും ഈ ഹോട്ടലില്‍ എത്തിയത്. ഫെബ്രുവരി 26 നാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സിനിമാ മേഖലയ്ക്കായി വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
തീര്‍ത്തും സ്വകാര്യമായി നടത്തുന്ന വിവാഹത്തിന് ഏറ്റവും അടുത്ത 230 കുടുംബാംഗങ്ങളെയും പ്രത്യേക വിശിഷ്ട വ്യക്തികളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. വിവാഹ ഫോട്ടോകള്‍ ചോരാതിരിക്കാന്‍ മൊബൈല്‍ ക്യാമറയ്ക്ക് കര്‍ശനമായ വിലക്കുണ്ട്. ഇതുകൂടാതെ രാജ്യാന്തര സുരക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ കര്‍ശനമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഈ ഹോട്ടലിലെ ആകെ 117 മുറികളും വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ അതിഥികളുടെ വരവ് ആരംഭിച്ചു.
താരവിവാഹം നടക്കുന്ന ആഡംബര ഹോട്ടലിനെക്കുറിച്ച് അറിയാന്‍ വലിയ ആകാംക്ഷയും ആരാധകര്‍ക്കിടയില്‍ ഉണ്ട്. വിശാലമായ വില്ലകള്‍, സ്വകാര്യ സ്വിമ്മിംഗ് പൂളുകള്‍, അതിമനോഹരമായ ലാന്‍ഡ്സ്കേപ്പുകള്‍ എന്നിവയടങ്ങുന്ന ഈ റിസോര്‍ട്ടിലെ താമസത്തിന് ഭീമമായ തുകയാണ് ഈടാക്കുന്നത്.
നാലു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന 45 ചതുരശ്ര മീറ്റര്‍ വില്ലയുടെ വാടക ഒരു രാത്രിക്ക് ഏകദേശം 35,499 രൂപയാണ് (നികുതികള്‍ ഒഴികെ) ഈടാക്കുന്നത്.
സ്യൂട്ട്: ഒരു വ്യക്തിഗത നീന്തല്‍ക്കുളവും മനോഹരമായ ഗസീബോയും ഉള്ള ഏറ്റവും ആഡംബര സ്യൂട്ടിന് ഒരു രാത്രിക്ക് 71,499 (നികുതികള്‍ ഒഴികെ) രൂപയാണ്.
നേരത്തെയും ഇവിടം പ്രമുഖരുടെ വിവാഹങ്ങള്‍ക്കും വിശേഷ പരിപാടികള്‍ക്കുമായി വേദിയായിട്ടുണ്ട്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന രശ്മികയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വിവാഹത്തിന്റെ ചടങ്ങുകളെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ആരാധകര്‍ വലിയ ആവേശത്തിലാണ്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications