'അതൊരു നാക്കുപിഴ; മാപ്പ്', രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ക്ഷമാപണക്കത്ത് അയച്ച് അധിര്‍ രഞ്ജന്‍ ചൗധരി
ദില്ലി: രാഷ്ട്രപത്‌നി വിവാദത്തില്‍ മാപ്പ് ചോദിച്ച് കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച കത്തിലാണ് അധിര്‍ രഞ്ജന്‍ ചൗധരി ഖേദം അറിയിച്ചത്. അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്‌നി എന്ന് വിശേഷിപ്പിച്ചത്.
''താങ്കള്‍ വഹിക്കുന്ന പദവിയെ കുറിച്ച് പറഞ്ഞപ്പോള്‍ തെറ്റായ വാക്ക് ഉപയോഗിച്ചതിന് ഖേദം പ്രകടിപ്പിക്കുന്നതിനായാണ് ഈ കത്ത് എഴുതുന്നത്. അതൊരു നാക്ക് പിഴ മാത്രമായിരുന്നു എന്ന് താങ്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. താങ്കളോട് ക്ഷമ ചോദിക്കുന്നു. ക്ഷമാപണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'', രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച കത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി കുറിച്ചു.

രാഷ്ട്രപതിയെ അധിര്‍ രഞ്ജന്‍ ചൗധരി മനപ്പൂര്‍വ്വം അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപി ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധമുയര്‍ത്തിയിരുന്നു. തനിക്ക് പറ്റിയ ഒരു ചെറിയ നാക്കുപിഴയെ ബിജെപി വലിയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടുകയാണ് എന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി നേരത്തെ പ്രതികരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെത് നാക്കുപിഴ അല്ലെന്നും വീഡിയോ ശ്രദ്ധിച്ചാല്‍ ആദ്യം രണ്ട് തവണ രാഷ്ട്രപതി എന്നും തുടര്‍ന്ന് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്നും വിളിക്കുന്നത് കേള്‍ക്കാമെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ നിസ്സാരമായി കാണാവുന്നതല്ലെന്നും കേന്ദ്ര മന്ത്രി പ്രതികരിച്ചു.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കോണ്‍ഗ്രസിനും സോണിയാ ഗാന്ധിക്കും എതിരെ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയാണ് ഇത്തരം നേതാക്കള്‍ക്ക് വളം വെച്ച് കൊടുക്കുന്നത് എന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. രാജ്യത്തോട് സോണിയാ ഗാന്ധി മാപ്പ് പറയണം എന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. തുടര്‍ന്ന് സോണിയാ ഗാന്ധിയുമായി സ്മൃതി ഇറാനി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തി. അധിര്‍ രഞ്ജന്‍ ചൗധരി നേരത്തെ മാപ്പ് പറഞ്ഞതാണെന്നായിരുന്നു സോണിയാ ഗാന്ധി വിവാദത്തില്‍ പ്രതികരിച്ചത്. ബിജെപിയോട് മാപ്പ് പറയില്ലെന്നും രാഷ്ട്രപതിയെ നേരില്‍ കണ്ട് മാപ്പ് പറയാനും ശിക്ഷ ഏറ്റുവാങ്ങാനും വരെ തയ്യാറാണ് എന്നും അധിര്‍ രഞ്ജന്‍ ചൗധരി നേരത്തെ പ്രതികരിച്ചിരുന്നു.
ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications