നാനാത്വത്തില്‍ ഏകത്വം നമ്മുടെ അഭിമാനം- പട്ടേല്‍ ജന്മദിനത്തില് മോദി
ഗാന്ധിനഗര്‍: രാജ്യം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മദിനം വിപുലമായി ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ അഭിമാനമെന്ന് മോദി പറഞ്ഞു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പട്ടേല്‍ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ആഭ്യന്തര മന്ത്രി അമിത് ഷായും ദില്ലിയില്‍ പട്ടേല്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. ദില്ലിയില്‍ റണ്‍ ഫോര്‍ യൂണിറ്റി മാരത്തണ്‍ അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്തു. ബോക്സിങ് താരം മേരി കോമിന് പതാക കൈമാറിയായിരുന്നു അമിത് ഷാ ഉദ്ഘാടനം ചെയ്തത്. ഗുജറാത്തില്‍ നരേന്ദ്ര മോദി ഏകതാ ദിവസ് പരേഡില്‍ പങ്കെടുത്തു. നര്‍മദ ജില്ലയിലെ കേവാദിയയിലാണ് ചടങ്ങുകള്‍ നടന്നത്.
ഇന്ന് മുതലാണ് കശ്മീര്‍ വിഭജനം നിലവില്‍ വരിക. കശ്മീര്‍ സംസ്ഥാനം ഇല്ലാതാകുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത സര്‍ക്കാര്‍ നടപടിയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാണിപ്പോഴുള്ളത്. ഇന്ത്യയിലെ 560ലധികം നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനോട് ലയിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് കശ്മീരിലെ പുതിയ മാറ്റങ്ങല് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഭീകരവാദത്തിന് ഇന്ത്യയിലേക്കുള്ള വാതിലായിരുന്നുവെന്നും അത് കേന്ദ്രം അടച്ചിരിക്കുകയാണെന്നും അമിത് ഷാ ദില്ലിയില്‍ പറഞ്ഞു.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications