കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാനാത്വത്തില്‍ ഏകത്വം നമ്മുടെ അഭിമാനം- പട്ടേല്‍ ജന്മദിനത്തില്‍ മോദി

Google Oneindia Malayalam News

ഗാന്ധിനഗര്‍: രാജ്യം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മദിനം വിപുലമായി ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ അഭിമാനമെന്ന് മോദി പറഞ്ഞു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പട്ടേല്‍ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

Modi

എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ആഭ്യന്തര മന്ത്രി അമിത് ഷായും ദില്ലിയില്‍ പട്ടേല്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. ദില്ലിയില്‍ റണ്‍ ഫോര്‍ യൂണിറ്റി മാരത്തണ്‍ അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു. ബോക്‌സിങ് താരം മേരി കോമിന് പതാക കൈമാറിയായിരുന്നു അമിത് ഷാ ഉദ്ഘാടനം ചെയ്തത്. ഗുജറാത്തില്‍ നരേന്ദ്ര മോദി ഏകതാ ദിവസ് പരേഡില്‍ പങ്കെടുത്തു. നര്‍മദ ജില്ലയിലെ കേവാദിയയിലാണ് ചടങ്ങുകള്‍ നടന്നത്.

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

ഇന്ന് മുതലാണ് കശ്മീര്‍ വിഭജനം നിലവില്‍ വരിക. കശ്മീര്‍ സംസ്ഥാനം ഇല്ലാതാകുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത സര്‍ക്കാര്‍ നടപടിയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാണിപ്പോഴുള്ളത്. ഇന്ത്യയിലെ 560ലധികം നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനോട് ലയിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് കശ്മീരിലെ പുതിയ മാറ്റങ്ങല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഭീകരവാദത്തിന് ഇന്ത്യയിലേക്കുള്ള വാതിലായിരുന്നുവെന്നും അത് കേന്ദ്രം അടച്ചിരിക്കുകയാണെന്നും അമിത് ഷാ ദില്ലിയില്‍ പറഞ്ഞു.

English summary
Rashtriya Ekta Diwas 2019: Unity In Diversity Our Pride, Says PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X