കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിന് പുതിയ വെല്ലുവിളിയുമായി ആര്‍എല്‍ഡി..... 6 സീറ്റ് വേണമെന്ന് ജയന്ത് യാദവ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രതിസന്ധി. ഇത്തവണ അഖിലേഷ് യാദവിന് മഹാസഖ്യത്തിനുള്ളില്‍ നിന്ന് തന്നെയാണ് പ്രശ്‌നങ്ങള്‍. രാഷ്ട്രീയ ലോക്ദള്‍ ആറ് സീറ്റാണ് മത്സരിക്കാനായി ആവശ്യപ്പെട്ടത്. ഇത് എസ്പി ബിഎസ്പി സഖ്യം പ്രതീക്ഷിച്ചതിലൂം അധികമാണ്. ബിഎസ്പി ഈ നീക്കത്തെ തുറന്നെതിര്‍ത്തിട്ടുണ്ട്. പ്രധാനമായും എന്‍ഡിഎയില്‍ നിന്നെത്തുന്ന കക്ഷികള്‍ക്ക് കൂടി മത്സരിക്കാനുള്ള സീറ്റ് നല്‍കാനാണ് മായാവതിയുടെ നീക്കം. അതേസമയം ഇതില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് ആര്‍എല്‍ഡി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് വലിയൊരു അവസരമാണ് ഇതില്‍ കാണുന്നത്. ശിവപാല്‍ യാദവ് പരസ്യമായ സഖ്യം കോണ്‍ഗ്രസുമായി ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിയെയും കൂടി തങ്ങളുടെ ഭാഗമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കഴിഞ്ഞ ദിവസം എസ്പിയെയും ബിഎസ്പിയെയും പരമാവധി ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവണമെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

അഖിലേഷുമായി ചര്‍ച്ച

അഖിലേഷുമായി ചര്‍ച്ച

അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ആര്‍എല്‍ഡി വൈസ് പ്രസിഡന്റ് ജയന്ത് ചൗധരിയാണ് സീറ്റിന്റെ കാര്യം ഉന്നയിച്ചത്. ആറു സീറ്റുകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. ബാഗ്പത്ത്, മധുര, മുസഫര്‍നഗര്‍, ഹത്രസ്, ആംറോഹ, കൈരാന എന്നീ മണ്ഡലങ്ങളാണ് ആര്‍എല്‍ഡി ആവശ്യപ്പെട്ടത്. അഖിലേഷ് ഈ സീറ്റിന്റെ കാര്യത്തില്‍ ജയന്തിന് ഉറപ്പ് നല്‍കിയിട്ടില്ല. മായാവതിയായിരിക്കും സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

എന്തുകൊണ്ട് ആറുസീറ്റുകള്‍

എന്തുകൊണ്ട് ആറുസീറ്റുകള്‍

ആറുസീറ്റുകളും ആര്‍എല്‍ഡിയുടെ ശക്തികേന്ദ്രങ്ങളാണെന്ന് ജയന്ത് ചൗധരി പറയുന്നു. എന്നാല്‍ ഇതില്‍ കൈരാനയും മുസഫര്‍നഗറും മാത്രമാണ് ആര്‍എല്‍ഡിയുടെ ശക്തികേന്ദ്രം. ജാട്ടുകളും മുസ്ലീങ്ങളും ശത്രുതയിലായിരുന്ന മുസഫര്‍നഗറില്‍ കലാപത്തിന് ശേഷം വോട്ടുകള്‍ ഭിന്നിച്ച് പോയിരുന്നു. ആര്‍എല്‍ഡിയുടെ വോട്ടുബാങ്കായ ജാട്ടുകള്‍ കുറച്ച് നാളായി ബിജെപിക്കൊപ്പമായിരുന്നു. എന്നാല്‍ കൈരാനയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇത് ആര്‍എല്‍ഡി ഇത് തിരിച്ചുപിടിച്ചിരുന്നു. കൈരാനയില്‍ ആര്‍എല്‍ഡി വിജയിച്ചത്. അഖിലേഷിന്റെയും മായാവതിയുടെയും പിന്തുണ കൊണ്ടായിരുന്നു.

മായാവതിക്ക് എതിര്‍പ്പ്

മായാവതിക്ക് എതിര്‍പ്പ്

മായാവതി ഈ നീക്കത്തിനെ എതിര്‍ത്തിരിക്കുകയാണ്. മൂന്ന് സീറ്റുകളാണ് ബിഎസ്പി ആര്‍എല്‍ഡിക്ക് നല്‍കുക. ഒന്നാമത്തെ കാരണം ആര്‍എല്‍ഡിക്ക് മുസ്ലീം പിന്തുണ കിട്ടാന്‍ കാരണം ബിഎസ്പിയാണ്. ഹത്രസ്, ആംറോഹ, മഥുര, ബാഗ്പത്ത് എന്നീ മണ്ഡലങ്ങളില്‍ ബിഎസ്പിക്ക് ആര്‍എല്‍ഡിയേക്കാള്‍ പിന്തുണയുണ്ട്. ഇത്തരം അനുകൂല ഘടകങ്ങള്‍ നില്‍ക്കുമ്പോള്‍ ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റുകള്‍ അധികം നല്‍കുന്നത് സ്വന്തം വോട്ടുബാങ്ക് ചോര്‍ത്തുമെന്ന് ബിഎസ്പി ഭയപ്പെടുന്നു. അതാണ് ഈ നീക്കത്തെ എതിര്‍ക്കാന്‍ കാരണം.

എന്‍ഡിഎ കക്ഷികള്‍ എത്തുന്നു

എന്‍ഡിഎ കക്ഷികള്‍ എത്തുന്നു

എന്‍ഡിഎ കക്ഷികള്‍ മഹാസഖ്യത്തിന്റെ ഭാഗമാകുമെന്ന സൂചയും മായാവതി നല്‍കുന്നുണ്ട്. അപ്‌നാദളും സുഹല്‍ദേവ് പാര്‍ട്ടിയും ഉടന്‍ സഖ്യത്തിന്റെ ഭാഗമാകും. ഈ സാഹചര്യത്തില്‍ പത്ത് സീറ്റെങ്കിലും മാറ്റി വെക്കേണ്ടി വരും. ആറ് സീറ്റ് ആര്‍എല്‍ഡിക്ക് നല്‍കിയാല്‍ മറ്റ് പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. നാല് സീറ്റ് വരെ രാഷ്ട്രീയ ലോക്ദളിന് നല്‍കാമെന്നാണ് ധാരണ. മഥുര ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമായതിനാല്‍ ഇവിടെ എസ്പി ബിഎസ്പി സഖ്യം തന്നെ മത്സരിക്കും.

മായാവതിയുമായി കൂടിക്കാഴ്ച്ച

മായാവതിയുമായി കൂടിക്കാഴ്ച്ച

സീറ്റിന്റെ കാര്യത്തില്‍ ജയന്ത് യാദവ് കടുത്ത നിരാശയിലാണ്. മായാവതിയുമായി കൂടിക്കാഴ്ച്ചയ്‌ക്കൊരുങ്ങുകയാണ് അദ്ദേഹം. അഖിലേഷ് യാദവും ചര്‍ച്ച വരുന്നുണ്ട്. ജനുവരി 12നാണ് കൂടിക്കാഴ്ച്ച. 2014ല്‍ ആര്‍എല്‍ഡിക്ക് സംസ്ഥാനത്ത് ഒരു സീറ്റ്് പോലും കിട്ടിയിരുന്നില്ല. വെറും 0.86 വോട്ടാണ് ലഭിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് അനുവദിച്ചാല്‍ അതില്‍ വിജയം നേടുക എന്നത് എസ്പിയുടെയും ബിഎസ്പിയുടെയും ബാധ്യതയാവും. സ്വന്തം വോട്ടുബാങ്ക് നിലനിര്‍ത്താന്‍ ആര്‍എല്‍ഡി കഷ്ടപ്പെടുകയാണ്

അവസരം കാത്ത് കോണ്‍ഗ്രസ്

അവസരം കാത്ത് കോണ്‍ഗ്രസ്

ആര്‍എല്‍ഡിയെ പ്രതിപക്ഷത്തിന്റെ ഭാഗമാക്കിയത് കോണ്‍ഗ്രസാണ്. അവരുടെ പിണക്കം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിജെപി വിട്ടവരെ തങ്ങളുടെ ഒപ്പം നിര്‍ത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ശിവപാല്‍ യാദവുമായി ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഈ സഖ്യം കോണ്‍ഗ്രസ് വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. 80 സീറ്റില്‍ മത്സരിക്കാനുള്ള ശക്തി നിലവില്‍ കോണ്‍ഗ്രസിനില്ല. രാഹുല്‍ ഗാന്ധി ശിവപാല്‍ യാദവുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുകയാണ്. എസ്പിയുടെയും ബിഎസ്പിയുടെയും ദൗര്‍ബല്യങ്ങള്‍ എന്താണെന്ന് നന്നായി അറിയാവുന്ന നേതാവാണ് ശിവപാല്‍ യാദവ്. എസ്പിയുടെ വോട്ട് ഭിന്നിക്കാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്.

35 സീറ്റുകള്‍ നല്‍കും

35 സീറ്റുകള്‍ നല്‍കും

ശിവപാല്‍ യാദവിന്റെ പാര്‍ട്ടിയായ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 35 സീറ്റുകളാണ് കോണ്‍ഗ്രസ് നല്‍കുക. ഇത് രാഹുല്‍ മുന്നോട്ട് വെച്ച നിര്‍ദേശമാണ്. 35 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള പത്ത് സീറ്റുകള്‍ ആര്‍എല്‍ഡിക്ക് വാഗ്ദാനം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇത് വിജയിക്കുകയാണെങ്കില്‍ രാഹുലിന്റെ തന്ത്രങ്ങള്‍ ഉത്തര്‍പ്രദേശില്‍ അലയടിക്കും. മുന്നോക്ക വിഭാഗം വോട്ടുകളും പിന്നോക്ക വിഭാഗം വോട്ടുകളും ഇതിലൂടെ കോണ്‍ഗ്രസിന് ലഭിക്കും.

എസ്പിയിലേക്ക് തിരിച്ച് പോകില്ല

എസ്പിയിലേക്ക് തിരിച്ച് പോകില്ല

എസ്പിയിലേക്ക് താന്‍ തിരിച്ചുപോകുകയോ ആ പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യില്ലെന്ന് ശിവപാല്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയത് മറ്റ് പല ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണെന്ന് വ്യക്തമാണ്. അതേസമയം അഖിലേഷ് മുതിര്‍ന്ന നേതാവ് അസംഖാനെയാണ് ശിവപാലിനെ അനുനയിപ്പിക്കാന്‍ അയച്ചിരിക്കുന്നത്. മുസ്ലീം ദളിത് മേഖലകളില്‍ എസ്പിയുടെ വോട്ടുബാങ്കില്‍ വിള്ളലുണ്ടായാല്‍ പ്രതിപക്ഷ സഖ്യം തകരും. ബിഎസ്പിക്ക് സഖ്യത്തെ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാനാവില്ല. ശിവപാല്‍ കര്‍ഷക മേഖലകള്‍ ലക്ഷ്യമിട്ട് കൂടുതലായി പ്രവര്‍ത്തിക്കുന്നതും അഖിലേഷിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

യോഗ്യതയില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കും... ബിജെപിയുടെ സംവരണ നീക്കത്തിനെതിരെ ശിവസേന!!യോഗ്യതയില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കും... ബിജെപിയുടെ സംവരണ നീക്കത്തിനെതിരെ ശിവസേന!!

നടന്‍ കൊല്ലം തുളസി അഴിക്കുള്ളിലേക്ക്; ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി, പോലീസില്‍ മുന്നില്‍ കീഴടങ്ങണംനടന്‍ കൊല്ലം തുളസി അഴിക്കുള്ളിലേക്ക്; ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി, പോലീസില്‍ മുന്നില്‍ കീഴടങ്ങണം

English summary
rashtriya lok dal demands six lok sabha seats In up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X