കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊറോണ രോഗം; വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കെ

Google Oneindia Malayalam News

മുംബൈ: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊറോണ രോഗം സ്ഥിരീകരിച്ചു. ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 70കാരനായ ഭാഗവതിന് രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. നാഗ്പൂരിലെ കിങ്‌സ്വേ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണ്. പ്രത്യേക ഡോക്ടര്‍മാരുടെ സംഘം അദ്ദേഹം ചികില്‍സിക്കുന്നുണ്ട്. കൊറോണ വൈറസ് വാക്‌സിന്‍ നേരത്തെ സ്വീകരിച്ച വ്യക്തിയാണ് ഭാഗവത്. മാര്‍ച്ച് ഏഴിനാണ് അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് എടുത്തത്. ഒരു മാസം പിന്നിടുമ്പോഴാണ് രോഗം ബാധിച്ചിരിക്കുന്നത്. രണ്ടാമത്തെ വാക്‌സിന്‍ എടുക്കാനിരിക്കുകയായിരുന്നു.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

m

മഹാരാഷ്ട്രയില്‍ കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങളും നടക്കുന്നു. കുടിയേറ്റ തൊഴിലാളികള്‍ ആശങ്കയിലാണ്. പലരും നാട്ടിലേക്ക് തിരിച്ചു. പല സംസ്ഥാനങ്ങളിലും കൊറോണ രോഗം വ്യാപിക്കുകയാണ്. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍.

പാനൂര്‍ മന്‍സൂര്‍ കൊലപാതകം; ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍, യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്പാനൂര്‍ മന്‍സൂര്‍ കൊലപാതകം; ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍, യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

കഴിഞ്ഞ ദിവസം കേരളത്തിലും കൊറോണ രോഗികള്‍ 5000 കടന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രോഗം ബാധിച്ചിരുന്നു. ഇരുവരും ചികില്‍സയിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നടക്കുകയാണ്. ഇവിടെ പ്രചാരണങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

English summary
Rashtriya Swayamsevak Sangh Chief Mohan Bhagwat Tests Positive For Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X