മദ്രസയിലെ കുടിവെള്ളത്തിൽ എലിവിഷം കലർത്തി! ഒഴിവായത് വൻ ദുരന്തം; ഞെട്ടൽ മാറാതെ സൽമ...
നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന മദ്രസയിലെ വാട്ടർ ടാങ്കിൽ രണ്ടുപേർ ചേർന്ന് എന്തൊക്കെയോ കലർത്തുന്നത് ഒരു വിദ്യാർത്ഥിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആഗ്ര: മദ്രസയിലെ വാട്ടർ ടാങ്കിൽ എലിവിഷം കലർത്തിയതായി പരാതി. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സൽമ അൻസാരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അലിഗഢിലെ ചാച്ചാ നെഹ്റു മദ്രസയിലാണ് സംഭവം. മദ്രസാ അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന മദ്രസയിലെ വാട്ടർ ടാങ്കിൽ രണ്ടുപേർ ചേർന്ന് എന്തൊക്കെയോ കലർത്തുന്നത് ഒരു വിദ്യാർത്ഥിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മുഹമ്മദ് അഫ്സൽ എന്ന വിദ്യാർത്ഥി വെള്ളം കുടിക്കാനായി എത്തിയപ്പോളാണ് വാട്ടർ ടാങ്കിന് സമീപം അപരിചിതരായ രണ്ടുപേർ നിൽക്കുന്നത് കണ്ടത്.

എന്തിനെന്ന് ചോദിച്ചപ്പോൾ...
വാട്ടർ ടാങ്കിൽ രണ്ടുപേർ ചേർന്ന് എന്തൊക്കെയോ കലർത്തുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് അഫ്സൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. എന്നാൽ കാര്യം തിരക്കിയ തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് മുഹമ്മദ് അഫ്സൽ പറഞ്ഞത്.

പുറത്ത് പറയരുതെന്ന്...
ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടുപേരും മദ്രസയിൽ നിന്ന് പോയത്. ഇരുവരും സംഭവസ്ഥലത്ത് നിന്ന് മടങ്ങിയതോടെയാണ് അഫ്സൽ വാർഡനെ വിവരമറിയിച്ചത്.

എലിവിഷം...
മദ്രസാ വാർഡൻ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതരാണ് വാട്ടർ ടാങ്കിൽ എലിവിഷം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

സൽമ അൻസാരി...
മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സൽമ അൻസാരി അദ്ധ്യക്ഷയായ അൽ നൂർ ചാരിറ്റിബിൾ സൊസൈറ്റിയാണ് ചാച്ചാ നെഹ്റു മദ്രസയുടെ നടത്തിപ്പുകാർ.

നാലായിരം കുട്ടികൾ...
അലിഗഢിലെ ചാച്ചാ നെഹ്റു മദ്രസയിൽ നാലായിരം കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

ഭയാനകം...
മദ്രസയിലെ വാട്ടർ ടാങ്കിൽ എലിവിഷം കലർത്തിയ സംഭവം ഭയപ്പെടുത്തുന്നതാണെന്നാണ് സൽമ അൻസാരി മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവമറിഞ്ഞ ഉടൻ പരാതി നൽകാൻ മദ്രസാ അധികൃതർക്ക് നിർദേശം
നൽകിയതായും, മദ്രസിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും സൽമ അൻസാരി പറഞ്ഞു.

കേസ്...
മദ്രസാ അധികൃതരുടെ പരാതിയിൽ ഐപിസി 328, 506 വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്രസയിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ രണ്ടുപേർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications