കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ഞാന്‍ വിവാഹത്തിന്‍റെ വക്കിലെത്തിയിരുന്നു, പക്ഷേ... രത്തന്‍ ടാറ്റയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തന്റെ ജീവിതത്തിലെ ആരും അറിയാത്ത രഹസ്യങ്ങള്‍ ആദ്യമായി പങ്കുവെച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമിറെറ്റസ് രത്തന്‍ ടാറ്റ. താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയത്തിലായിരുന്നുവെന്നും, ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന്റെ വക്കിലെത്തിയിരുന്നുവെന്നും, പക്ഷേ അത് സംഭവിച്ചില്ലെന്നും രത്തന്‍ ടാറ്റ വെളിപ്പെടുത്തി. ഹ്യൂമന്‍സ് ഓഫ് ബോംബെയുമായുള്ള ഫേസ്ബുക്കുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തന്റെ ജീവിത വിജയത്തിന് പിന്നില്‍ മുത്തശ്ശിയാണെന്നും രത്തന്‍ ടാറ്റ പറഞ്ഞു.

1

എന്റെ കുട്ടിക്കാലം വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാല്‍ ഞാനും എന്റെ സഹോദരനും മാതാപിതാക്കളുടെ വേര്‍പിരിയലില്‍ വല്ലാതെ അസ്വസ്ഥരായിരുന്നു. അക്കാലത്ത് വിവാഹമോചനം ഇന്നത്തെപോലെ സര്‍വസാധാരണമല്ലായിരുന്നു. രത്തന്‍ ടാറ്റയുടെ മാതാപിതാക്കളായ നവല്‍ ടാറ്റയും സൂനിയും ചെറുപ്പത്തിലേ വേര്‍പിരിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുത്തശ്ശി നവജ്ഭായിയാണ് ഇവരെ പിന്നീട് വളര്‍ത്തി കൊണ്ടുവന്നത്.

എന്റെ പിതാവുമായി എനിക്ക് നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എനിക്ക് വയലിന്‍ പഠിക്കാനായിരുന്നു ഇഷ്ടം. എന്നാല്‍ എന്റെ പിതാവിന് ഞാന്‍ പിയാനോ പഠിക്കണമെന്നായിരുന്നു ആഗ്രഹം. യുഎസ്സില്‍ പഠിക്കാന്‍ പോകണമെന്നായിരുന്നു എന്റെ ആവശ്യം. എന്നാല്‍ പിതാവിന് എന്നെ ബ്രിട്ടനില്‍ അയക്കണമെന്നായിരുന്നു ആഗ്രഹം. എനിക്ക് ആര്‍കിടെക്ട് ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ എന്റെ പിതാവിന് എന്നെ എഞ്ചിനീയറാക്കണമെന്ന വാശിയായിരുന്നു. മുത്തശ്ശി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് യുഎസ്സിലെ കോര്‍നല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ സാധിക്കില്ലായിരുന്നു.

പഠിക്കുന്ന കാലത്ത് മുഖ്യ വിഷയം ഞാന്‍ മാറ്റിയിരുന്നു. ആര്‍ക്കിടെക്ച്ചറിലാണ് ഞാന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയത്. പിതാവ് എന്റെ പ്രവര്‍ത്തിയില്‍ കടുത്ത ദേഷ്യത്തിലായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഞാന്‍ സ്വന്തം നിലയില്‍ നില്‍ക്കാവുന്ന അവസ്ഥയിലായിരുന്നു. മുത്തശ്ശിയാണ് ധൈര്യത്തോടെ എന്നെ സംസാരിക്കാന്‍ പഠിപ്പിച്ചത്. അതേസമയം തന്റെ പ്രണയ ജീവിതത്തെ കുറിച്ചാണ് രത്തന്‍ ടാറ്റ പിന്നീട് മനസ്സ് തുരന്നത്. ലോസ് ആഞ്ജലസില്‍ വെച്ചായിരുന്നു ഞാന്‍ പ്രണയത്തില്‍ വീണത്. അവരെ ഞാന്‍ വിവാഹം കഴിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു. എന്നാല# ആ സമയം മുത്തശ്ശിക്ക് സുഖമില്ലാത്തത് കൊണ്ട് എനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

7 വര്‍ഷത്തോളം മുത്തശ്ശിക്കൊപ്പമില്ലാത്തത് കൊണ്ട് നാട്ടില്‍ തന്നെ എനിക്ക് നില്‍ക്കേണ്ടി വന്നു. ഞാന്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് വരാനായി ക്ഷണിച്ചിരുന്നു. എന്നാല്‍ 1962ലെ ഇന്തോ-ചൈന യുദ്ധം കാരണം പെണ്‍കുട്ടിയെ ഇന്ത്യയിലേക്കയക്കാന്‍ അവരുടെ മാതാപിതാക്കള്‍ തയ്യാറായില്ല. അതോടെ ബന്ധം അവസാനിച്ചെന്നും രത്തന്‍ ടാറ്റ പറഞ്ഞു. അതേസമയം ജീവിതത്തില്‍ നാല് തവണ കൂടി വിവാഹത്തിന്റെ വക്കിലെത്തിയിരുന്നു ഞാന്‍. എന്നാല്‍ ഭയം കാരണം ഓരോ തവണയും ഞാന്‍ പിന്‍മാറി. എന്നാല്‍ അതിലൊന്നും കുറ്റബോധം എനിക്ക് തോന്നുന്നില്ല. വിവാഹം കഴിഞ്ഞിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായേനെ എന്നും രത്തന്‍ ടാറ്റ പറഞ്ഞു.

നിന്നോടെനിക്കുള്ള പ്രണയം പറയുവാൻ ഞാൻ കാത്തിരുന്ന ദിനം..... പ്രണയം തുളുമ്പുന്ന വാലന്റൈൻസ് ഡേ...നിന്നോടെനിക്കുള്ള പ്രണയം പറയുവാൻ ഞാൻ കാത്തിരുന്ന ദിനം..... പ്രണയം തുളുമ്പുന്ന വാലന്റൈൻസ് ഡേ...

English summary
ratan tata reveals almost got married after college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X