ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ചൊവ്വാഴ്ച തുടക്കം
ദില്ലി: ജിഎസ്ടിയുടെ നിര്‍ണായക കൗണ്‍സില്‍ യോഗത്തിന് ചൊവ്വാഴ്ച തുടക്കം കുറിയ്ക്കും. നികുതി നിരക്ക് നിശ്ചയിക്കുക, സംസ്ഥാനങ്ങള്‍ക്ക് വരുന്ന നഷ്ടം നികത്തുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. ഏപ്രില്‍ 1, 2017 മുതലാണ് പുതിയ നികുതി സമ്പ്രദായം നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുവാനാണ് യോഗം ചേരുന്നത്. തര്‍ക്ക വിഷയങ്ങളില്‍ ഈ മാസം 22 ന് മുന്‍പായി തീരുമാനത്തില്‍ എത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ നികുതി നിരക്ക് സിസ്റ്റത്തില്‍ 11 സംസ്ഥാനങ്ങളിലെ പുതിയ നികുതിദായകരെ എങ്ങനെ ഉള്‍പ്പെടുത്തും എന്ന കാര്യത്തിലും ചര്‍ച്ച നടക്കും. ഇത്തരം വിഷയങ്ങളില്‍ സമവായം ഉണ്ടാക്കിയ ശേഷം മാത്രമായിരിക്കും സെന്‍ട്രല്‍ ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നീ ബില്ലുകള്‍ പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുക.

കഴിഞ്ഞ മാസത്തില്‍ നടന്ന യോഗത്തില്‍ 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് പത്ത് ലക്ഷമായിരിക്കും. നികുതി നഷ്ടം വരുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രവും സംസ്ഥാനങ്ങളും തീരുമാനത്തില്‍ എത്തിയിട്ടില്ല. 12 ശതമാനം നികുതി കേന്ദ്രം നിര്‍ദേശിച്ചപ്പോള്‍ 20 ശതമാനമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications