കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ചൊവ്വാഴ്ച തുടക്കം

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ജിഎസ്ടിയുടെ നിര്‍ണായക കൗണ്‍സില്‍ യോഗത്തിന് ചൊവ്വാഴ്ച തുടക്കം കുറിയ്ക്കും. നികുതി നിരക്ക് നിശ്ചയിക്കുക, സംസ്ഥാനങ്ങള്‍ക്ക് വരുന്ന നഷ്ടം നികത്തുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. ഏപ്രില്‍ 1, 2017 മുതലാണ് പുതിയ നികുതി സമ്പ്രദായം നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുവാനാണ് യോഗം ചേരുന്നത്. തര്‍ക്ക വിഷയങ്ങളില്‍ ഈ മാസം 22 ന് മുന്‍പായി തീരുമാനത്തില്‍ എത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ നികുതി നിരക്ക് സിസ്റ്റത്തില്‍ 11 സംസ്ഥാനങ്ങളിലെ പുതിയ നികുതിദായകരെ എങ്ങനെ ഉള്‍പ്പെടുത്തും എന്ന കാര്യത്തിലും ചര്‍ച്ച നടക്കും. ഇത്തരം വിഷയങ്ങളില്‍ സമവായം ഉണ്ടാക്കിയ ശേഷം മാത്രമായിരിക്കും സെന്‍ട്രല്‍ ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നീ ബില്ലുകള്‍ പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുക.

gst-03-jpg-pagespeed-ic-vnjx6gcwyq

കഴിഞ്ഞ മാസത്തില്‍ നടന്ന യോഗത്തില്‍ 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് പത്ത് ലക്ഷമായിരിക്കും. നികുതി നഷ്ടം വരുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തീരുമാനത്തില്‍ എത്തിയിട്ടില്ല. 12 ശതമാനം നികുതി കേന്ദ്രം നിര്‍ദേശിച്ചപ്പോള്‍ 20 ശതമാനമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
Finance Minister Arun Jaitley will chair the three-day meeting of the Goods and Services Tax Council starting Tuesday, which will deliberate on the issue of the likely GST rate and formula for compensating states against revene losses under the new tax regime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X