കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രത്തന്‍ ലാല്‍ മരിച്ചത് കല്ലേറില്‍ അല്ല, വെടിയേറ്റെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

  • By Aami Madhu
Google Oneindia Malayalam News

ദില്ല: ദില്ലിയിലെ സംഘര്‍ഷത്തില്‍ ഇതുവരെ 16 പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ആദ്യ ദിവസമായിരുന്നു പോലീസുകാരനായ രത്തന്‍ ലാല്‍ (42) കൊല്ലപ്പെട്ടത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ ശക്തമായ കല്ലേറില്‍ പരിക്കേറ്റാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തേ കണക്കാക്കപ്പെട്ടിരുന്നത്.

എന്നാല്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത് വെടിയേറ്റിട്ടാണെന്നാണ് പുതിയ സ്ഥിരീകരണം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വെടിയേറ്റ് മരിച്ചു

വെടിയേറ്റ് മരിച്ചു

ദയാല്‍പുര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു രത്തന്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റാണ് മരിച്ചതെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍
ദില്‍ഷദ് ഗാര്‍ഡനിലെ ഗുരു തെഗ് ബഹദൂര്‍ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് രത്തന്‍ ലാല്‍ വെടിയേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്.

ഇടതു തോളില്‍

ഇടതു തോളില്‍

ഇടത് തോളിലേറ്റ വെടിയാണ് രത്തന്‍ലാലിന്‍റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതു തോളിലേറ്റ വെടിയുണ്ട തുളച്ച് വലതു തോളിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വസതിയിലേക്ക്

വസതിയിലേക്ക്

ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം ഇന്ന് രത്തന്‍ ലാലിന്‍റെ മൃതദേഹം വടക്കന്‍ ദില്ലിയിലെ ബുരാരിയിലെ വസതിയിലേക്കും പിന്നീട് ജന്‍മനാടാ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഫത്തേപൂര്‍ തിഹ്വിലിയിലേക്കും കൊണ്ടുപോകുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നാളെയാണ് സംസ്കാരം.

ഉറപ്പ് നല്‍കണം

ഉറപ്പ് നല്‍കണം

അതേസമയം സര്‍ക്കാരില്‍ നിന്നും ചില ഉറപ്പുകള്‍ ലഭിക്കാതെ ശവസംസ്കാരം നടത്തില്ലെന്ന് രത്തന്‍ലാലിന്‍റെ കുടുംബം പറഞ്ഞു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും രത്തന്‍ലാലിന്‍റെ ബന്ധുക്കള്‍ അറിയിച്ചു.

കുടുംബത്തിന്‍റെ ആവശ്യം

കുടുംബത്തിന്‍റെ ആവശ്യം

കുടുംബത്തിലെ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം. രത്തന്‍ലാലിന്‍റെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍ എന്നിവ അനുവദിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്ര് അരവിന്ദ് കെജരിവാള്‍ രത്തന്‍ലാലിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

ആള്‍ക്കൂട്ടം വളഞ്ഞു

ആള്‍ക്കൂട്ടം വളഞ്ഞു

1998 ലാണ് രത്തന്‍ലാല്‍ ദില്ലി പോലീസ് ഫോഴ്സില്‍ ചേര്‍ന്നത്. ഗോകുല്‍പുരി എസിപിയുടെ റീഡറായിരുന്നു രത്തന്‍ലാല്‍. സംഘര്‍ഷ സ്ഥലത്തേക്ക് എസിപിക്കൊപ്പം അദ്ദേഹം പോകുകയായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ വളയുകയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ ദിനേഷ് ലാല്‍ പറഞ്ഞു. രത്തന്‍ലാല്‍ ധീരനും സമാധാനപ്രിയനുമായിരുന്നെന്ന് സഹപ്രവര്‍ത്തകരും പറയുന്നു.

English summary
Rathan lal died during CAA protest was shot dead autopsy report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X