കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ നടി രതി മോഷ്ടിച്ചത് 48 ലക്ഷം രൂപയുടെ വൈദ്യുതി! കറന്റ് ബില്ലടയ്ക്കാന്‍ പോലും പണമില്ലേ?

നടിയുടെ ഭര്‍ത്താവും പ്രശസ്ത ആര്‍ക്കിടെക്ടുമായ അനില്‍ വിര്‍വാനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

  • By Afeef Musthafa
Google Oneindia Malayalam News

മുംബൈ: പ്രശസ്ത ബോളിവുഡ് നടി രതി അഗ്നിഹോത്രിക്കെതിരെ വൈദ്യുതി മോഷണത്തിന് കേസെടുത്തു. രതിയും ഭര്‍ത്താവും ചേര്‍ന്ന് 48.96 ലക്ഷം രൂപയുടെ വൈദ്യുതി മോഷ്ടിച്ചെന്നാണ് പോലീസ് പറഞ്ഞത്. വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ച ശേഷമായിരുന്നു മോഷണം. നടിയുടെ ഭര്‍ത്താവും പ്രശസ്ത ആര്‍ക്കിടെക്ടുമായ അനില്‍ വിര്‍വാനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നടി താമസിക്കുന്ന മുംബൈയിലെ വേര്‍ളിയിലെ നെഹ്‌റു പ്ലാനിറ്റോറിയത്തിന് സമീപമുള്ള സ്റ്റെര്‍ലിംങ് സീ ഫേസ് അപ്പാര്‍ട്ട്‌മെന്റിലെ മീറ്ററിലാണ് കൃത്രിമം കാണിച്ചിരുന്നത്. മുംബൈ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വിജിലന്‍സ് സംഘം അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

ratiagnihotri

2013 ഏപ്രില്‍ നാലു മുതല്‍ രതിയും ഭര്‍ത്താവും ചേര്‍ന്ന് വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചിരുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 135ാം വകുപ്പ് പ്രകാരം രതി അഗ്നിഹോത്രിക്കും ഭര്‍ത്താവ് അനില്‍ വിര്‍വാനിക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.

ഏക് തുജേ കേലിയേ, കൂലി, യാദേന്‍, സിംഗ് ഈസ് ബ്ലിംഗ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച രതി അഗ്നിഹോത്രി, ഭര്‍ത്താവ് അനില്‍ വിര്‍വാനിയോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്.

English summary
Bollywood actress Rati Agnihotri and husband Anil Virwani were booked in a case of electricity theft of Rs. 48.96 lakhs on Thursday at their residence, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X