അമ്മയ്ക്ക് 16, മകള്‍ക്ക് 15, മകന് 14!
ജയ്പൂര്‍: മേല്‍വിലാസത്തിനും വയസ് തെളിയിക്കുന്നതിനുമുള്ള ആധികാരിക രേഖയായാണ് റേഷന്‍ കാര്‍ഡ് കരുതപ്പെടുന്നത്. എന്നാല്‍ 16 വയസ്സുള്ള സ്ത്രീയുടെ മകള്‍ക്ക് 16 വയസ്സ് എന്ന് റേഷന്‍ കാര്‍ഡില്‍ അടിച്ചുവെച്ചാല്‍ പിന്നെ എന്താണ് ഈ കാര്‍ഡിനുള്ള ആധികാരികത? രാജസ്ഥാനിലെ ദേമി കലാന്‍ ഗ്രാമത്തിലെ ഭഗവാന്‍ സഹായി കുമാവതിന്റെ ഭാര്യയുടെയും മക്കളുടെയും വയസ്സാണ് റേഷന്‍ കാര്‍ഡില്‍ പരസ്പര ബന്ധമില്ലാതെ അടിച്ചുവെച്ചിരിക്കുന്നത്.
ഭഗവന്‍ സഹായിയുടെ ഭാര്യയായ സന്തോഷ് ദേവിയുടെ വയസ്സ് റേഷന്‍ കാര്‍ഡ് പ്രകാരം 16 ആണ്. ഇവരുടെ മൂത്ത മകള്‍ക്ക് 15 വയസ്സും. കഴിഞ്ഞില്ല, സന്തോഷ് ദേവിയുടെ രണ്ട് ആണ്‍മക്കള്‍ക്ക് അവരെക്കാള്‍ രണ്ടും മൂന്നും വയസ്സിന്റെ കുറവേയുള്ളൂ എന്നും രാജസ്ഥാന്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭഗവന്‍ സഹായിക്ക് റേഷന്‍ കാര്‍ഡില്‍ 33 വയസ്സാണ്, ഭാര്യ സന്തോഷ് ദേവിക്ക് 16 വയസ്സ്. മൂത്ത മകള്‍ക്ക് 15 ഉം ഇളയ രണ്ട് ആണ്‍ മക്കള്‍ക്ക് 14 ഉം 13 ഉം വയസ്സാണ് എന്നും റേഷന്‍ കാര്‍ഡ് പറയുന്നു. ബി പി എല്‍ കാര്‍ഡില്‍ ഇവരുടെ പേരില്ല എന്ന് മാത്രമല്ല, കിട്ടിയിട്ടുള്ള എ പി എല്‍ കാര്‍ഡില്‍ ഇവരുടെ പേര് തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്.
ഇതുകൊണ്ടും കഴിഞ്ഞില്ല, ഭഗവന്‍ സഹായിയുടെ ഇളയ സഹോദരനും സന്തോഷ് ദേവിയുടെ സഹോദരിയുടെ ഭര്‍ത്താവുമായ ഹിരാലാല്‍ കുമാവത്തിന്റെ വീട്ടിലെ റേഷന്‍ കാര്‍ഡിലും ഇതുപോലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. കുമാവത്തിന്റെ പ്രായം 33 വയസ്സും ഭാര്യയുടെ വയസ്സ് 30 ഉമാണ്. മൂത്ത ചേച്ചി സന്തോഷ് ദേവിയെക്കാള്‍ 14 വയസ്സ് കൂടുതലാണ് ഇത്. റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ തെറ്റ് കടന്നുകൂടിയതായി വില്ലേജ് അധികാരി ഓം പ്രകാശ് സമ്മതിച്ചു. ഈ വിവരങ്ങള്‍ തിരുത്തി പുതിയ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications