കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

28 ജില്ലകളില്‍ 73000 ടണ്‍ അരി... ചൗഹാനെ കുരുക്കി റേഷന്‍ അഴിമതി, അന്വേഷണം വേണമെന്ന് കമല്‍നാഥ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ വന്‍ കുരുക്ക്. നിലവാരം കുറഞ്ഞ അരിയാണ് സംസ്ഥാനത്തെ 28 ജില്ലകളില്‍ വിതരണം ചെയ്തതെന്നാണ് കണ്ടെത്തല്‍. റേഷന്‍ അഴിമതിയുടെ പേരില്‍ ചൗഹാന്‍ നാണംകെട്ടിരിക്കുകയാണ്. കമല്‍നാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. 28 ജില്ലകളിലായി 73000 മെട്രിക് ടണ്‍ അരിയാണ് വിതരണം ചെയ്തത്. ഇതെല്ലാം തീര്‍ത്തും നിലവാരമില്ലാത്തതും ഭക്ഷ്യ യോഗ്യമല്ലാത്തതുമാണ്. റേഷന്‍ ഷോപ്പുകള്‍ വഴിയാണ് ഈ അരിയെല്ലാം വിതാരണം ചെയ്തത്.

1

വന്‍ അഴിമതിയാണ് ഇതിലൂടെ നടന്നതെന്ന് കമല്‍നാഥ് ആരോപിച്ചു. അതേസമയം റേഷന്‍ ഷോപ്പുകള്‍ വഴി നടന്ന അരിയുടെ കാര്യത്തില്‍ അന്വേഷണം വേണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടു. ഇതിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അയച്ച കത്തും ചോര്‍ന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 73540 മെട്രിക്ക് ടണ്‍ അരിയും തീര്‍ത്തും നിലവാരം ഇല്ലാത്തവയാണെന്ന് ഇവരുടെ കത്തില്‍ പറയുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയും അതില്‍ കണ്ടെത്തിയ കാര്യങ്ങളുമാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.

Recommended Video

cmsvideo
Assured of safe stay by Priyanka Gandhi, Kafeel Khan arrives in Rajasthan | Oneindia Malayalam

പ്രതിരോധത്തിലായ ശിവരാജ് സിംഗ് ചൗഹാന്‍, റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാ കളക്ടര്‍മാരോടും നിലവാരം കുറഞ്ഞ അരി മില്ലുടമകള്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരാഴ്ച്ചയ്ക്കുള്ള നിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. അതുവഴി റേഷന്‍ വിതരണം പുനസ്ഥാപിക്കാനും ചൗഹാന്‍ നിര്‍ദേശിച്ചു. നേരത്തെ റേഷന്‍ കടകള്‍ പാവപ്പെട്ടവര്‍ കൂടുതല്‍ മാണ്ഡ്‌ല, ബാലാഘട്ട ജില്ലകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ് വിതരണം ചെയ്യുന്നതെന്ന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മാണ്ഡയിലും ബാലാഘട്ടിലും മാത്രം അവസാനിക്കുന്നതല്ല ഈ അഴിമതിയെന്ന് കമല്‍നാഥ് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്ന എല്ലാ റേഷന്‍ കടകളിലും പരിശോധന നടത്തണം. സര്‍ക്കാര്‍ പ്രത്യേകം അന്വേഷണം നടത്തണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. പൊതുജന താല്‍പര്യാര്‍ത്ഥം ഈ കേസ് സിബിഐക്ക് വിടണമെന്നും കമല്‍നാഥ് പറഞ്ഞു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഒത്തുതീര്‍പ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സയ്യിദ് ജാഫര്‍ കുറ്റപ്പെടുത്തി. കമല്‍നാഥ് അധികാരത്തിലിരുന്നപ്പോള്‍ ഇക്കാര്യങ്ങള്‍ താന്‍ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ലെന്ന് ബിജെപി മന്ത്രി ഭൂപേന്ദ്രസിംഗ് ആരോപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന വിഭാഗമാണ് ഈ കേസ് അന്വേഷിക്കുന്നത്.

English summary
ration scam hit hard in madhya pradesh, congress wants cbi probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X