കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയോ അതോ എലി വളർത്തൽ കേന്ദ്രമോ? കോമയിൽ കിടന്നിരുന്ന രോഗിയുടെ കണ്ണ് എലികൾ കടിച്ചെടുത്തു!

പർമീന്ദർ ഗുപ്തയുടെ കണ്ണ് എലികൾ കടിച്ചെടുത്തെന്ന ആരോപണം തെറ്റാണെന്നും, അദ്ദേഹം നിലവിൽ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

  • By Desk
Google Oneindia Malayalam News

മുംബൈ: ആശുപത്രിയിൽ കോമയിൽ കിടന്നിരുന്ന രോഗിയുടെ കണ്ണ് എലികൾ കടിച്ചെടുത്തു. മഹാരാഷ്ട്രയിലെ ജോഗേശ്വരിയിലെ ബാൽ താക്കറെ ട്രോമാ കെയർ ആശുപത്രിയിലാണ് ദാരുണമായ സംഭവമുണ്ടായത്. റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പർമീന്ദർ ഗുപ്ത എന്നയാളുടെ ഒരു കണ്ണാണ് എലികൾ കടിച്ചെടുത്തത്.

ഒരാഴ്ച; മുൻപുണ്ടായ സംഭവം കഴിഞ്ഞദിവസമാണ് മാധ്യമങ്ങളിൽ വാർത്തയായത്. എന്നാൽ, മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ തെറ്റാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. പർമീന്ദർ ഗുപ്തയുടെ കണ്ണ് എലികൾ കടിച്ചെടുത്തെന്ന ആരോപണം തെറ്റാണെന്നും, അദ്ദേഹം നിലവിൽ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

 ശസ്ത്രക്രിയയ്ക്ക് ശേഷം...

ശസ്ത്രക്രിയയ്ക്ക് ശേഷം...

മാസങ്ങൾക്ക് മുൻപുണ്ടായ റോഡപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ പർമീന്ദർ ഗുപ്തയ്ക്ക് നേരെയാണ് ആശുപത്രിയിൽ വച്ച് എലികളുടെ ആക്രമണമുണ്ടായത്. തലച്ചോറിൽ രക്തം കട്ടപ്പിടിച്ചതിനെ തുടർന്ന് 27 വയസുകാരനായ പർമീന്ദർ സിങ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ കോമയിലായി. കഴിഞ്ഞ നാൽപ്പത് ദിവസത്തിലേറെയായി കോമയിൽ കഴിഞ്ഞിരുന്ന പർമീന്ദർ സിങിനെ തുടർ ചികിത്സകൾക്കായാണ് ജോഗേശ്വരി ബാൽ താക്കറെ ട്രോമാ കെയർ ആശുപത്രിയിൽ എത്തിച്ചത്.

ഐസിയുവിൽ നിന്ന്

ഐസിയുവിൽ നിന്ന്

സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചിലവ് താങ്ങാൻ കഴിയാതിരുന്നതിനാലാണ് പർമീന്ദർ സിങിനെ ബാൽ താക്കറെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ബാൽ താക്കറെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസം മുൻപ് ജനറൽ വാർഡിലേക്ക് മാറ്റി. ആരോഗ്യനിലയിൽ ഒരു മാറ്റവുമില്ലാതെയായിരുന്നു പർമീന്ദർ സിങിനെ വാർഡിലേക്ക് മാറ്റിയത്.

 കടിയേറ്റത്...

കടിയേറ്റത്...

പർമീന്ദർ സിങിനെ കിടത്തിയിരുന്ന ജനറൽ വാർഡിൽ എലികളുടെ ശല്യം രൂക്ഷമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. മകനെ കിടത്തിയിരുന്ന കിടക്കയിൽ നിന്ന് നേരത്തെ രണ്ട് എലികളെ പിടികൂടിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ മകനെ എലികൾ ആക്രമിച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഉറക്കമുണർന്ന ശേഷമാണ് പർമീന്ദർ സിങിന്റെ ഒരു കണ്ണിന് ചുറ്റും രക്തം ഒലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും, തുടർന്ന് കണ്ണ് നോക്കിയപ്പോഴാണ് എലികൾ കടിച്ചതായി കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 വാസ്തവവിരുദ്ധമെന്ന്...

വാസ്തവവിരുദ്ധമെന്ന്...

അതേസമയം, കോമയിൽ കിടന്നിരുന്ന രോഗിയുടെ കണ്ണ് എലികൾ കടിച്ചെടുത്തെന്ന ആരോപണം തെറ്റാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. ആശുപത്രിയിലെ വാർഡിൽ എലി ശല്യമുണ്ടെന്ന കാര്യം ശരിയാണെന്നും, എന്നാൽ രോഗിയുടെ കണ്ണ് കടിച്ചെടുത്തെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എച്ച് എസ് ബാവ മാധ്യമങ്ങളോട് പറഞ്ഞു. പർമീനന്ദർ സിങിനെ നേത്രരോഗ വിദഗ്ദർ പരിശോധിച്ചെങ്കിലും എലികൾ കടിച്ച പാടുകളൊന്നും കണ്ടില്ലെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലും...

കേരളത്തിലും...

ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് എലികളുടെ കടിയേറ്റ സംഭവം ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ എലി കടിച്ച സംഭവവും മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മുംബൈയിലെ മറ്റൊരു ആശുപത്രിയിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ തളർന്നുകിടന്നിരുന്ന രോഗിയുടെ കണ്ണിലും എലികൾ കടിച്ചിരുന്നു. 68 വയസുകാരിയായ സ്ത്രീയുടെ കണ്ണിന് അന്ന് മാരക പരിക്കേറ്റെന്നായിരുന്നു റിപ്പോർട്ട്.

ഭർതൃമതിയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ തല്ലിക്കൊന്നു! സംഭവം ഗുരുവായൂരിലെ ലോഡ്ജിൽ... ഭർതൃമതിയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ തല്ലിക്കൊന്നു! സംഭവം ഗുരുവായൂരിലെ ലോഡ്ജിൽ...

ഉറങ്ങികിടക്കുമ്പോൾ ഭർത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി! ഭാര്യ അറസ്റ്റിൽ... സംഭവം മലപ്പുറത്ത്... ഉറങ്ങികിടക്കുമ്പോൾ ഭർത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി! ഭാര്യ അറസ്റ്റിൽ... സംഭവം മലപ്പുറത്ത്...

English summary
rats nibbled comatose patient's eye in mumbai hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X