'രാവണനെ മഹത്വവത്ക്കരിക്കുന്നു', 'രാമായണ' സിനിമ തിയറ്ററിൽ നിന്ന് പിൻവലിക്കണമെന്ന് വിഎച്ച്പി
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് രാമായണ- റൈസ് ഓഫ് എ ലെജന്‍ഡ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 1500 കോടിയും കടന്ന് മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ നിരവധി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.
രാമായണ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വിശ്വഹിന്ദു പരിഷത് ആണ് ചിത്രത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണത്തില്‍ രാവണനെ മഹത്വവല്‍ക്കരിക്കുന്നു എന്നാണ് വിഎച്ച്പിയുടെ ആരോപണം.
രാമായണ സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കണം എന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്‌റംഗ് ലാല്‍ ഭാര്‍ഗ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വാത്മീകിയുടെ യഥാര്‍ത്ഥ രാമായണത്തെ വളച്ചൊടിക്കുന്നുവെന്നും നിരവധി സാങ്കല്‍പ്പിക രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെന്നും സുപ്രധാന കഥാപാത്രങ്ങളെ ഒഴിവാക്കിയെന്നും വിഎച്ച്പി ആരോപിക്കുന്നു. പുരാണത്തെ ബോധപൂര്‍വ്വം വളച്ചൊടിക്കാനും ഹിന്ദുമതവികാരം വ്രണപ്പെടുത്താനും ഉളള ശ്രമം ആണെന്നും വിഎച്ച്പി നേതാവ് കുറ്റപ്പെടുത്തി.

ഹിന്ദു ജനജാഗ്രിതി സമിതി എന്ന സംഘടനയും രാമായണത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. രാമായണ സിനിമ കമ്മ്യൂണിസ്റ്റ് അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഹിന്ദു ജനജാഗ്രിതി സമിതിയുടെ ആരോപണം. സിനിമയ്ക്ക് എതിരെ സംഘടന മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷനിലും കോലാപൂരിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിലും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു.
ചിത്രത്തിലെ ചില രംഗങ്ങളും ഡയലോഗുകളും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് പ്രതിഷേധക്കാര്‍ ഒപ്പിട്ട നിവേദനവും സംഘടന സമര്‍പ്പിച്ചിട്ടുണ്ട്. ചിത്രം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹിന്ദു ജനജാഗ്രിതി സമിതി നേതാക്കള്‍ ആവശ്യപ്പെടുന്നു. രാമനെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്നും രാവണനെ മഹത്വവത്ക്കരിച്ചു എന്നും ഇത് ക്ഷമിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കുന്നു.
പാവങ്ങളുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും സംരക്ഷകനായിട്ടാണ് രാവണനെ സിനിമയില്‍ കാണിക്കുന്നത്. ലക്ഷ്മണനെ അഹങ്കാരിയായും ബഹുമാനം ഇല്ലാത്തയാളായും കാണിച്ചിരിക്കുന്നു. യഥാര്‍ത്ഥ രാമായണത്തില്‍ നിന്നും വ്യത്യസ്തമായിട്ടാണ് നിരവധി രംഗങ്ങള്‍ കാണിച്ചിരിക്കുന്നത്. നിരായുധനായ രാവണന്‍ നിരവധി സൈനികരുമായി ഒറ്റയ്ക്ക് പോരാടുന്നതും മറുവശത്ത് സായുധരായ രാമനും ലക്ഷ്മണനും രാക്ഷസന്മാരില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതായും ചിത്രത്തില്‍ ഉണ്ട് എന്നും ഹിന്ദു ജനജാഗ്രിതി സമിതി ആരോപിക്കുന്നു.



Click it and Unblock the Notifications
