നൈറ്റ് പാര്‍ട്ടിയില്‍ റെയ്ഡ്; മയക്കുമരുന്നും കോണ്ടവും പിടിച്ചെടുത്തു
ബെംഗളുരു: ഈസ്റ്റ് ബെംഗളുരുവില്‍ നൈറ്റ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ 39 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 22 പേര് വിദേശികളാണെന്ന് റെയ്ഡ് നടത്തിയ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി)ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈസ്റ്റ് ബെംഗളുരുവിലെ മറാത്തഹള്ളിയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സിസിബി റെയ്ഡ് നടത്തിയത്.
അറസ്റ്റിലായവരില്‍ നിന്നും മയക്കു മരുന്നും, കോണ്ടവും ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. അറസ്റ്റിനെത്തിയ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഒരാള്‍ അപമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റിലായ വിദേശികളില്‍ മിക്കവരും ശരിയായ രേഖകളില്ലാതെ ഇന്ത്യയില്‍ തങ്ങുന്നവരാണെന്ന് കണ്ടെത്തി. സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയവരാണ് ഭൂരിഭാഗംപേരും.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇവരെ നാടുകടത്തുമെന്ന് സിസിബി ഉദ്യോഗസ്ഥന് പറഞ്ഞു. 350 ഓളം പേരാണ് സംഘം റെയ്ഡിനെത്തുമ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. റെയ്ഡിനിടെ പലരും രക്ഷപ്പെട്ടു. മയക്കുമരുന്നും അനാശാസ്യവും നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിടിയിലായവരില്‍ പരിപാടിയുടെ സംഘാടകരും ഉള്‍പ്പെടുന്നു.
സോഷ്യല്‍ മീഡിയ വഴി, പ്രത്യേകിച്ചും വാട്സ് ആപ്പ് വഴിയാണ് ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. രാത്രി 11.30നുശേഷം ആരംഭിക്കുന്ന പാര്‍ട്ടി പുലരുന്നതുവരെ നീളും. പരിപാടിയിലെത്തുന്ന ഭൂരിഭാഗം പേരും യുവാക്കളാണ്. ഇവരില്‍ പലരും മയക്കുമരുന്നിന് അടിമകളാണെന്നും പോലീസ് സംശയിക്കുന്നു.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications