കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈറ്റ് പാര്‍ട്ടിയില്‍ റെയ്ഡ്; മയക്കുമരുന്നും കോണ്ടവും പിടിച്ചെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: ഈസ്റ്റ് ബെംഗളുരുവില്‍ നൈറ്റ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ 39 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 22 പേര്‍ വിദേശികളാണെന്ന് റെയ്ഡ് നടത്തിയ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി)ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈസ്റ്റ് ബെംഗളുരുവിലെ മറാത്തഹള്ളിയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സിസിബി റെയ്ഡ് നടത്തിയത്.

അറസ്റ്റിലായവരില്‍ നിന്നും മയക്കു മരുന്നും, കോണ്ടവും ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. അറസ്റ്റിനെത്തിയ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഒരാള്‍ അപമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റിലായ വിദേശികളില്‍ മിക്കവരും ശരിയായ രേഖകളില്ലാതെ ഇന്ത്യയില്‍ തങ്ങുന്നവരാണെന്ന് കണ്ടെത്തി. സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയവരാണ് ഭൂരിഭാഗംപേരും.

rave-party

നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇവരെ നാടുകടത്തുമെന്ന് സിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 350 ഓളം പേരാണ് സംഘം റെയ്ഡിനെത്തുമ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. റെയ്ഡിനിടെ പലരും രക്ഷപ്പെട്ടു. മയക്കുമരുന്നും അനാശാസ്യവും നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിടിയിലായവരില്‍ പരിപാടിയുടെ സംഘാടകരും ഉള്‍പ്പെടുന്നു.

സോഷ്യല്‍ മീഡിയ വഴി, പ്രത്യേകിച്ചും വാട്‌സ് ആപ്പ് വഴിയാണ് ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. രാത്രി 11.30നുശേഷം ആരംഭിക്കുന്ന പാര്‍ട്ടി പുലരുന്നതുവരെ നീളും. പരിപാടിയിലെത്തുന്ന ഭൂരിഭാഗം പേരും യുവാക്കളാണ്. ഇവരില്‍ പലരും മയക്കുമരുന്നിന് അടിമകളാണെന്നും പോലീസ് സംശയിക്കുന്നു.

English summary
Rave party busted in Bengaluru, foreigners held, drugs, condoms recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X