Get Updates
Get notified of breaking news, exclusive insights, and must-see stories!

വില്ലകളില്‍ റേവ് പാര്‍ട്ടി; ബിഗ് ബോസ് മുന്‍ താരവും നാല് ദക്ഷിണേന്ത്യന്‍ സിനിമ നടിമാരും പിടിയില്‍

മുംബൈ: ബിഗ് ബോസ് താരങ്ങളെല്ലാം ഇപ്പോള്‍ വലിയ സെലിബ്രിറ്റികളാണ്. മലയാളത്തില്‍ മാത്രമല്ല, അന്യ ഭാഷകളിലും അങ്ങനെ തന്നെ. ബിഗ് ബോസ് എന്ന ഒറ്റ പരിപാടി കൊണ്ടുതന്നെ തലവര മാറിയ താരങ്ങള്‍ ഒരുപാടാണ്.

എന്നാല്‍ ഇപ്പോള്‍ മുംബൈയില്‍ നിന്നു വരുന്ന വാര്‍ത്ത അത്തരത്തിലുള്ള ഒന്നല്ല. സമീപ വില്ലകളില്‍ നടന്ന റേവ് പാര്‍ട്ടിയ്ക്കിടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയവരില്‍ ഒരാള്‍ ബിഗ് ബോസ് താരമാണ് എന്നാണ് വാര്‍ത്ത. നാല് തെന്നിന്ത്യന്‍ സിനിമ നടിമാരേയും ഇവര്‍ക്കൊപ്പം പിടികൂടിയിട്ടുണ്ട്. വിശദാംശങ്ങള്‍...

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

നാസിക്കില്‍

നാസിക്കില്‍

മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ആണ് സംഭവം. ഇഗ്താപുരി നഗരത്തിലെ അടുത്തടുത്തുള്ള രണ്ട് വില്ലകളില്‍ ആയിരുന്നു പോലീസ് പരിശോധന നടത്തിയത്. ഇവിടെ ലഹരി പാര്‍ട്ടി നടക്കുകയായിരുന്നു അപ്പോള്‍.

ബിഗ് ബോസ് താരം

ബിഗ് ബോസ് താരം

മുന്‍ ബിഗ് ബോസ് താരം ഉള്‍പ്പെടെ 22 പേരെയാണ് പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. വില്ലകളില്‍ നിന്ന് മയക്കുമരുന്നുകളും ഹുക്കകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാസിക് റൂറല്‍ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

സിനിമ നടിമാരും

സിനിമ നടിമാരും

പോലീസ് അറസ്റ്റ് ചെയ്തവരില്‍ 12 പേര്‍ സ്ത്രീകള്‍ ആയിരുന്നു. പത്ത് പുരുഷന്‍മാരും ഉണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരില്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല.

മയക്കുമരുന്ന് കേസ്

മയക്കുമരുന്ന് കേസ്

പിടികൂടിയവരെ എല്ലാം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ക്കെതിരെ പിന്നീട് നാര്‍ക്കോട്ടിക് ഡ്രഗ് ആന്റ് സൈക്കോട്രോപിക് സബ്‌സറ്റന്‍സ് ആക്ട് പ്രകാരം കേസ് എടുത്തു. മയക്കുമരുന്നുകളെ കൂടാതെ ഇവിടെ നിന്ന് ഒരു ക്യാമറയും ട്രൈപോഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് എന്തിനുള്ളതായിരുന്നു എന്ന് പരിശോധിച്ച് വരികയാണ്.

പിന്നില്‍ ആരൊക്കെ

പിന്നില്‍ ആരൊക്കെ

റേവ് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ മാത്രമേ പോലീസിന് പിടികൂടാന്‍ പറ്റിയിട്ടുള്ളു. ഇത് സംഘടിപ്പിച്ചത് ആരൊക്കെയാണ് എന്നത് പോലീസ് അന്വേഷിച്ചുവരികയാണ്. ഇവിടെ സ്ഥിരമായി ഒരുപാട് ആഡംബരകാറുകള്‍ വരാറുണ്ട് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണങ്ങളും തുടരുകയാണ്.

നൈജീരിയന്‍ ബന്ധം

നൈജീരിയന്‍ ബന്ധം

കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയക്കാരനേയും പോലീസ് പിടികൂടിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ച് മുംബായിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൈ താജ്, സ്‌കൈ ലഗൂണ്‍ എന്നീ വില്ലകളില്‍ ആയിരുന്നു റെയ്ഡ് നടന്നത്.

ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+