ആമിര്‍ ഖാന്‍ സ്വന്തം രാജ്യത്തെ നാണം കെടുത്തുകയാണെന്ന് ബോളിവുഡ് താരം രവീണ
മുംബൈ: ആമിര്‍ ഖാന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തുന്നത്. അനുപം ഖേറും, രാം ഗോപാല്‍ വര്‍മയും ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. ബോളിവുഡില്‍ നിന്നും മറ്റു താരങ്ങളും ആമിര്‍ ഖാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആമിര്‍ ഖാന്‍ സ്വന്തം രാജ്യത്തെ നാണം കെടുത്തുകയാണെന്നു പറഞ്ഞു കൊണ്ടാണ് ബോളിവുഡ് സുന്ദരി രവീണ ടണ്ടര്‍ എത്തിയത്.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമില്ലാത്തവര്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നും രവീണ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ ഒട്ടേറെ ആക്രമണം നടന്നു കഴിഞ്ഞു. മുംബൈ ഭീകരാക്രമണം നടന്ന സമയത്ത് ഉണ്ടാകാത്ത ഭയം ഇപ്പോള്‍ എങ്ങനെ പെട്ടെന്ന് ഉണ്ടായെന്നും രവീണ ചോദിക്കുന്നു.

ഒരു വ്യക്തിയോടു തോന്നുന്ന ദേഷ്യം തുറന്നു പറയാം. അല്ലാതെ രാജ്യത്തെ മുഴുവന്‍ നാണം കെടുത്തുന്ന രീതിയിലുള്ള പ്രസ്താവന ഇറക്കുകയല്ല വേണ്ടതെന്ന് താരം പറയുന്നു. സമൂഹത്തില്‍ തെറ്റുകള്‍ നടക്കുമ്പോള്‍ അതു ചൂണ്ടിക്കാട്ടുകയാണ് വേണ്ടതെന്ന് പ്രശസ്ത താരം റിഷി കപൂറും പറയുന്നു.
തെറ്റ് തിരുത്താന്‍ ശ്രമിക്കാതെ അതില്‍ നിന്നും ഓടി ഒളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതല്ല ഹീറോയിസം എന്നു ആമിര്‍ ഖാന്‍ മനസിലാക്കണമെന്നും റിഷി കപൂര്‍ വ്യക്തമാക്കി.












Click it and Unblock the Notifications