നടിയുടെ അമ്മയെ പത്രം കൊന്നു, അനുശോചനവുമായി ആരാധകര്‍!
ജീവിച്ചിരിക്കവേ തന്നെ സ്വന്തം മരണവാര്‍ത്ത വായിക്കേണ്ടി വന്നിട്ടുള്ള ഹതഭാഗ്യര്‍ നമുക്കിടയില്‍ ഉണ്ട്. ഓണ്‍ലൈന്‍ പത്രങ്ങളിലും ടി വി ചാനലുകളിലുമാണ് ഇത്തരം ഇല്ലാ മരണങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. ഞായറാഴ്ച ബോളിവുഡ് നടി രവീണ ടണ്ഠനാണ് ഇത്തരമൊരു വാര്‍ത്തയുടെ തിക്തഫലം അനുഭവിക്കേണ്ടി വന്നത്.
രവീണ ടണ്ഠന്റെ അമ്മ മരിച്ചു എന്ന് ഒരു പത്രം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് കണ്ട് ഒട്ടേറെ ആരാധകരാണ് നടിയെ വിളിച്ച് അനുശോചനം അറിയിച്ചത്. കുറച്ച് സമയം കഴിയേണ്ടി വന്നു നടിക്ക്, എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാന്‍. നടിയുടെ അമ്മ ഇന്നലെ മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഞെട്ടിപ്പോയ നടി പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കൂ...

അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ല
ദൈവാധീനം കൊണ്ട് അമ്മയ്ക്ക് ഒരു കുഴപ്പവും ഇപ്പോഴില്ല. ഇനിയും എത്രയോ വര്‍ഷങ്ങള്‍ അമ്മ ജീവിക്കാന്‍ കിടക്കുന്നു.

അച്ചടിക്കുകയും ചെയ്തു
ഓണ്‍ലൈന്‍ എഡിഷനില്‍ കൊടുത്ത വാര്‍ത്ത അതേപോലെ അവര്‍ അച്ചടിക്കുകയും ചെയ്തത്രേ.

ജേര്‍ണലിസ്റ്റും വിളിച്ചു
വാര്‍ത്ത എഡിറ്റ് ചെയ്ത ജേര്‍ണലിസ്റ്റും പിന്നീട് രവീണ ടണ്ഠനെ വിളിച്ച് അനുശോചനം അറിയിച്ചു എന്നതാണ് മറ്റൊരു കാര്യം.

അവസാന നിമിഷം മാറ്റി
എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്ന് ഞാന്‍ പറഞ്ഞത് കേട്ട് അവര്‍ അച്ചടിച്ച വാര്‍ത്ത ഒഴിവാക്കുകയായിരുന്നു

പത്രങ്ങള്‍ക്കെതിരെ
ട്വിറ്ററിലും മറ്റും സെലിബ്രിറ്റികളെ കൊല്ലുന്ന പരിപാടികള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വന്‍ കിട പത്രങ്ങള്‍ സെലിബ്രിറ്റികളുടെ ബന്ധുക്കളുടെ മരണം കൂടി വെറുതെ എഴുതിവിടുന്നു - നടി പറഞ്ഞു

വെറുതെ ഗോസിപ്പടിക്കല്ലേ
ഹൃദയമുള്ളവരാകൂ എന്നാണ് രവീണ ടണ്ഠന് ഇവരോട് പറയാനുള്ളത്. മരണം എന്നത് വെറുതെ ഗോസിപ്പടിക്കാനുള്ള കാര്യമല്ല

കുടുംബത്തിനൊപ്പം
അച്ഛനും അമ്മയ്ക്കും മകള്‍ക്കുമൊപ്പം രവീണ ടണ്ഠന്‍

കുട്ടികള്‍ക്കൊപ്പം
രണ്ട് മക്കളുടെ കൂടെ രവീണ ടണ്ഠന്‍












Click it and Unblock the Notifications