ഷൂട്ടിങ്ങിനിടെ വാഹനാപകടം; പ്രമുഖ ബോളിവുഡ് നടന് പരിക്കേറ്റു
ജയ്‌സാല്‍മര്‍: പ്രശസ്ത ബോളിവുഡ്-ഭോജ്പുരി നടന്‍ രവി കിഷന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. തെലുഗ് സിനിമയുടെ ആക്ഷന്‍ രംഗം ഷൂട്ടു ചെയ്യുന്നതിനിടെ രവി കിഷനും മറ്റു അഞ്ചുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കിഷനും മറ്റു മൂന്നു പേരെയും ജോധ്പൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെലുഗ് സിനിമയായ സുപ്രീമിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ജയ്‌സാല്‍മര്‍ പ്രദേശത്ത് കുറച്ചുദിവസമായി ഷൂട്ടിങ് നടന്നുക കൊണ്ടിരിക്കുകയായിരുന്നു. കിഷനും അഞ്ചുപേരും ഒരു അതിവേഗതയില്‍ പോകുന്ന ജീപ്പില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ജീപ്പ് മറിഞ്ഞ് താരങ്ങളെല്ലാം ജീപ്പിനടിയിലായി. ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ ജീപ്പ് എടുത്തുമാറ്റി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കിഷനെ കൂടാതെ ശേഷു, ശിവനാരായണ്‍, മനു രവിശങ്കര്‍, കുനാല്‍ എന്നിവര്‍ക്കാണ് പരിക്കറ്റത്. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കിഷനെ കഴുത്തിനും ഷോള്‍ഡറിനും പരിക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോധ്പൂരിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച മറ്റൊരു അപകടത്തില്‍ നിന്നും കിഷന്‍ കഷ്ടിച്ച് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഷൂട്ടിങ്ങിനിടെ അപകടമുണ്ടായത്. പ്രധാന നടന്മാര്‍ അപകടത്തില്‍പ്പെട്ടതോടെ ഷൂട്ടിങ് മൂടങ്ങി. താരങ്ങള്‍ ആശുപത്രിയും വിശ്രമവും കഴിഞ്ഞ് തിരിച്ചുവന്നാല്‍ മാത്രമേ ഷൂട്ടിങ് പുന:രാരംഭിക്കുകയുള്ളുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


Click it and Unblock the Notifications